തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം ആദിപുരുഷ്; 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടി-സീരിസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 18.08.2020) ബാഹുബലി ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന  തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം വരുന്നു. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് 'ആദിപുരുഷ്' എന്നാണ്. രാമ രാവണ യുദ്ധം പാശ്ചത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം ആദിപുരുഷ്; 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടി-സീരിസ്

തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വന്‍ വിജയമായ താനാജി ഒരുക്കിയ ഓം റൌട്ടാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക. ടി-സീരിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 

ചിത്രത്തിലെ മറ്റ് താരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാവണന്റെ റോളിലേക്ക് ഇന്ത്യയിലെ പ്രമുഖ താരം എത്തുമെന്നാണ് സൂചന. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി.

Keywords: News, National, India, New Delhi, Film, Cinema, Bollywood, Actor, Entertainment, Prabhas and Om Raut join hands for an epic drama titled Adipurush, release first poster
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia