സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന നാടകം മൊമെന്റ് ജറ്റ് ബിഫോര്‍ ഡെത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

 


കൊച്ചി:(www.kvartha.com 31/05/2018) സാഗാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റെ പോസ്റ്ററും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്റെ ലോഗോയും പ്രമുഖ നടന്‍ സിദ്ദിഖ് അനാച്ഛാദനം ചെയ്തു. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിനു ബിജിപാല്‍ സംഗീതവും ലിജു കൃഷ്ണ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ജൂണ്‍ 10നു വൈകിട്ട് ഏഴിനു തൃപ്പൂണിത്തുറ ജെടി പാക്കില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി നാടകം അവതരിപ്പിക്കും.

പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെപ്പറ്റിയും അവരുടെ ഭാഷ അന്യവത്കരിക്കപ്പെടുന്നതിനെപ്പറ്റിയുമാണു നാടകത്തിന്റെ പ്രമേയം. സാഗാ എന്റര്‍ടെയ്ന്‍മെന്റിനൊപ്പം സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മിക്കുന്ന നാടകമാണിത്. അന്തര്‍ദേശീയവും ദേശീയവുമായ നാടകോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിന് ഇതിനോടകം ആറു വിഭാഗങ്ങളിലായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് ആക്റ്റര്‍ വിഭാഗങ്ങളില്‍ അവാര്‍ഡുകളും നേടി.

സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന നാടകം മൊമെന്റ് ജറ്റ് ബിഫോര്‍ ഡെത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഒരു വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഓര്‍മകളിലൂടെ പുരോഗമിക്കുന്ന നാടകം സംവിധാനം ചെയ്ത ലിജു കൃഷ്ണ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വവിദ്യാര്‍ഥിയാണ്. മുത്തപ്പന്റെ കടുത്ത ഭക്തനായ ചെത്തുതൊഴിലാളിയുടെ മകനാണു നായകന്‍. ഇളം കള്ളിന്റെ മണവും അയാളുടെ ഓര്‍മകളില്‍ നിറയുന്നു. സ്‌നേഹ വൈരാഗ്യ സംഘട്ടനങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും മരണത്തിന്റെ സുനിശ്ചിതത്വവും അയാളുടെ മാനസിക വ്യവഹാരങ്ങളിലൂടെ നാടകത്തില്‍ അവതരിപ്പിക്കുന്നു. മരണത്തിലേക്കുള്ള യാത്രയാണ് ഓരോ ജീവിതവും എന്ന് നാടകം ഓര്‍മിപ്പിക്കുന്നു.

കലാരംഗത്തുള്ളവരെ നാടകരംഗത്തേക്കു തിരികെ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കാനാണു താന്‍ നിര്‍മാണരംഗത്തേക്കു വന്നതെന്നു സണ്ണി വെയ്ന്‍ ചൂണ്ടിക്കാട്ടി. സിനിമയും നാടകവും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ശ്രമമാണിത്. ഇതൊരു തുടക്കമാണ്. രണ്ടു തലങ്ങളിലുള്ളവരെ ഏകോപിപ്പിക്കാനുള്ള ശ്രമം കൂടിയാണിത് സണ്ണി വെയ്ന്‍ പറഞ്ഞു. കോഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ഥ് വര്‍മ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Entertainment, Drama, Cinema,Poster of Sunny Wayne's Drama Moment Jat Before Beat Deer released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia