കുട്ടിക്കാലത്തെ 4 ചിത്രങ്ങളുടെ കൊളാഷ്; ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഫോടോ പങ്കുവച്ച് സുഹാന ഖാന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 29.10.2021) ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് തന്റെ സന്തോഷം അറിയിച്ച് സഹോദരി സുഹാന ഖാന്‍. പിതാവ് ശാരൂഖ് ഖാനും ആര്യനും ഒപ്പമുള്ള ചിത്രങ്ങളാണ് സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 
Aster mims 04/11/2022

കുട്ടിക്കാലത്തെ നാല് ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചുകൊണ്ട് 'ഐ ലവ് യു' എന്ന ഒറ്റ വാചകത്തില്‍ സഹോദരനോടുള്ള സ്‌നേഹം 23 കാരിയായ സുഹാന അറിയിച്ചു. മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തോളം പേരാണ് സുഹാനയുടെ പോസ്റ്റ് ലൈക് ചെയ്തത്. വ്യാഴാഴ്ചയാണ് ആര്യന്‍ ഖാന് കേസില്‍ ജാമ്യം ലഭിച്ചത്. 26 ദിവസമായി ആര്‍തര്‍ റോഡ് ജയിലിലായിരുന്നു ആര്യന്‍. സുഹൃത്ത് അര്‍ബാസ് മര്‍ചന്റിനും മോഡെല്‍ മൂന്‍മൂന്‍ ധമേചക്കും ബോംബെ ഹൈകോടതി ജാമ്യം നല്‍കി.   

കുട്ടിക്കാലത്തെ 4 ചിത്രങ്ങളുടെ കൊളാഷ്; ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഫോടോ പങ്കുവച്ച് സുഹാന ഖാന്‍


ഒറ്റവാക്കില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ സിംഗിള്‍ ബെഞ്ച് പൂര്‍ണ ഉത്തരവ് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിടും. വൈകിട്ട് അഞ്ചിന് മുമ്പ് ഉത്തരവ് കൈപ്പറ്റാനായാല്‍ വെള്ളിയാഴ്ച ആര്യന് ജയില്‍ മോചിതനാകാം. അല്ലെങ്കില്‍ ശനിയാഴ്ചവരെ കാത്തിരിക്കണം.

Keywords:  News, National, India, Bollywood, Entertainment, Photo, Case, Bail, Court, Prison, Post Aryan Khan's bail, Suhana Khan shares priceless childhood pictures featuring Shah Rukh Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script