ADVERTISEMENT
ചെന്നൈ: (www.kvartha.com 12.05.2021) ജനപ്രിയ തമിഴ് ഹാസ്യനടന്‍ നെല്ലൈ ശിവ (69) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിരുനെല്‍വേലിയിലെ പനക്കുടിയിലുള്ള വീട്ടില്‍ വെച്ചാണ് അന്ത്യം. നിരവധി സിനിമകളില്‍ കോമഡി നടനായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
1985ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ആന്‍ പാവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള ശിവയുടെ അരങ്ങേറ്റം. വെട്രി കൊടി കാറ്റ്, മഹാപ്രഭു, കണ്ണും കണ്ണും, സാമി, അന്‍പെ ശിവം, തിരുപ്പാച്ചി, കിരീടം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്രിലില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട് എന്ന സിനിമായണ് അവസാന ചിത്രം. 35 വര്‍ഷം സിനിമയില്‍ സജീവമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

