'ശാരീരികമായി ആക്രമിച്ചു'; ഭര്‍ത്താവിനെതിരെ വീണ്ടും പരാതിയുമായി പൂനം പാണ്ഡെ; സാം ബോംബെ അറസ്റ്റില്‍, നടി ആശുപത്രിയില്‍
Nov 9, 2021, 10:46 IST
മുംബൈ: (www.kvartha.com 09.11.2021) ബോളിവുഡ് നടി പൂനം പാണ്ഡെയെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍.
തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാട്ടി നടി മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ചയാണ് നടി പരാതി നല്‍കിയത്.
കൈയ്ക്കും മുഖത്തും പരിക്കേറ്റ നടി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടിയുടെ പരാതിയില്‍ തിങ്കളാഴ്ച ഭര്‍ത്താവ് സാം ബോംബെയെ അറസ്റ്റ് ചെയ്തതായും മുംബൈ പൊലീസ് പറഞ്ഞു.
നേരത്തേയും ഭര്‍ത്താവ് ഉപദ്രവിച്ചുവെന്ന പരാതിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സാം ബോംബെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി പൂനം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസര്‍ കൂടിയായ സാമിന് ഉപാധികളോടെ ഗോവ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പൂനം പാണ്ഡെയും സാമും ഗോവയില്‍ എത്തിയതിന് പിന്നാലെയായിരുന്നു അന്ന് സംഭവങ്ങള്‍ അരങ്ങേറിയത്. അവിടെവെച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൂനം പാണ്ഡെ വെളിപ്പെടുത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.