അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും കലര്‍ന്ന വീഡിയോ; വിദ്യാര്‍ത്ഥിനിയായ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.10.2020) സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയും ഫെമിനിസ്റ്റുമായ ശ്രീ ലക്ഷ്മി അറയ്ക്കലി(25)നെതിരെ സൈബര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്പി ശ്യാംലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജാണ് ഹര്‍ജി നല്‍കിയത്.
Aster mims 04/11/2022

അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും കലര്‍ന്ന വീഡിയോ; വിദ്യാര്‍ത്ഥിനിയായ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു


കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പൊലീസ് എഫ് ഐ ആര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുന്നുവെന്നായിരുന്നു മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതി. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകള്‍ ചുമത്തിയുള്ള എഫ് ഐ ആറാണ് പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നിരുന്നു. 

Keywords: News, Kerala, State, Thiruvananthapuram, Feminist, Student, Case, FIR, Complaint, Youtuber, Police, Entertainment, Police register a case against you tuber Sreelakshmi Arackal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia