തലക്കെട്ട് കുഴപ്പത്തിലാക്കി; ബോളിവുഡ് നടി കരീനയുടെ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി
Jul 15, 2021, 09:03 IST
ADVERTISEMENT
ബീഡ് (മഹാരാഷ്ട്ര): (www.kvartha.com 15.07.2021) ബോളിവുഡ് നടി കരീന കപുര്‍ എഴുതിയ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി.
'പ്രെഗ്നന്‍സി ബൈബിള്‍' എന്ന പുസ്തകത്തിനെതിരെ ബീഡിലെ ക്രൈസ്തവ സംഘടനയാണ് പൊലീസില്‍ പരാതി നല്‍കിയത്. 'ബൈബിള്‍' എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പുസ്തകത്തിന്റെ തലക്കെട്ടിലുള്ള എതിര്‍പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു 2 പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി നല്‍കിയത്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സായ്‌നാഥ് തോംബ്രെ പറഞ്ഞു. സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച നടി തന്റെ മൂന്നാമത്തെ കുട്ടി എന്ന് വിശേഷിപ്പിച്ചാണ് ഈ മാസം 9ന് പുസ്തകം പുറത്തിറക്കിയത്. രണ്ട് ഗര്‍ഭധാരണങ്ങളിലെ ശാരീരികവും വൈകാരികവുമായ അനുഭവങ്ങളുടെ വിവരണമാണു പുസ്തകം എന്നും നടി പറയുന്നു. കരീന കപുറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നു രചിച്ച പുസ്തകം ജഗ്ഗര്‍നട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

