SWISS-TOWER 24/07/2023

തലക്കെട്ട് കുഴപ്പത്തിലാക്കി; ബോളിവുഡ് നടി കരീനയുടെ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബീഡ് (മഹാരാഷ്ട്ര): (www.kvartha.com 15.07.2021) ബോളിവുഡ് നടി കരീന കപുര്‍ എഴുതിയ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി. 
'പ്രെഗ്നന്‍സി ബൈബിള്‍' എന്ന പുസ്തകത്തിനെതിരെ ബീഡിലെ ക്രൈസ്തവ സംഘടനയാണ് പൊലീസില്‍ പരാതി നല്‍കിയത്. 'ബൈബിള്‍' എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
Aster mims 04/11/2022

പുസ്തകത്തിന്റെ തലക്കെട്ടിലുള്ള എതിര്‍പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു 2 പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി നല്‍കിയത്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സായ്‌നാഥ് തോംബ്രെ പറഞ്ഞു. സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലക്കെട്ട് കുഴപ്പത്തിലാക്കി; ബോളിവുഡ് നടി കരീനയുടെ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി


കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച നടി തന്റെ മൂന്നാമത്തെ കുട്ടി എന്ന് വിശേഷിപ്പിച്ചാണ് ഈ മാസം 9ന് പുസ്തകം പുറത്തിറക്കിയത്. രണ്ട് ഗര്‍ഭധാരണങ്ങളിലെ  ശാരീരികവും വൈകാരികവുമായ അനുഭവങ്ങളുടെ വിവരണമാണു പുസ്തകം എന്നും നടി പറയുന്നു. കരീന കപുറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നു രചിച്ച പുസ്തകം ജഗ്ഗര്‍നട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

Keywords:  News, National, India, Maharashtra, Bollywood, Actress, Entertainment, Book, Police, Complaint, Police complaint filed against Kareena Kapoor Khan in Beed over book title
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia