SWISS-TOWER 24/07/2023

ടിക് ടോകില്‍ ഹീറോ ആകാന്‍ നടുറോഡില്‍ സ്‌കൂട്ടറിന് പിറകില്‍ യുവതിയെ ഇരുത്തി അപകടകരമാംവിധം അഭ്യാസ പ്രകടനം; നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന അഭ്യാസ വിഡിയോ വൈറലായതോടെ 21കാരന് പിടിവീണു

 


ബംഗളൂരു: (www.kvartha.com 12.06.2019) സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും വാട്‌സാപ്പും വിട്ട് ഇപ്പോള്‍ യുവതി യുവാക്കള്‍ ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ടോക്കില്‍ ഫോളവേഴ്‌സിനെ കിട്ടാന്‍ കൗമാര പ്രായക്കാര്‍ ചെയ്തുകൂട്ടുന്ന കോപ്രായങ്ങള്‍ ചില്ലറയല്ല. വീടിനകത്തും പുറത്തും മാത്രമല്ല പൊതു സ്ഥലങ്ങളിലും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുന്നത് കൂടിവരികയാണ്.അതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് നടുറോഡില്‍ യുവതിയെ പിറകിലിരുത്തിയുള്ള 21കാരന്റെ അഭ്യാസപ്രകടനം.

സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന ഈ അഭ്യാസ വിഡിയോ വൈറലായതോടെ വിഡിയോയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം നടന്നത്. 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. സ്‌കൂട്ടറിന്റെ പുറകില്‍ യുവതിയെ ഇരുത്തി അതിവേഗത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ ആണ് വൈറലായത്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിട്ടുമില്ല.

ടിക് ടോകില്‍ ഹീറോ ആകാന്‍ നടുറോഡില്‍ സ്‌കൂട്ടറിന് പിറകില്‍ യുവതിയെ ഇരുത്തി അപകടകരമാംവിധം അഭ്യാസ പ്രകടനം; നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന അഭ്യാസ വിഡിയോ വൈറലായതോടെ 21കാരന് പിടിവീണു

റോഡില്‍ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂര്‍ അഹമ്മദിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ കഴിഞ്ഞ പത്തുമാസത്തില്‍ അധികമായി സുഹൃത്തുകളുടെ വാഹനത്തില്‍ ബൈക്ക് അഭ്യാസം പരിശീലിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Arrest stunter for Tiktok wheelie video with a girl, Bangalore, News, Local-News, Arrested, Entertainment, Video, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia