രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണം; കര്‍ഷക പ്രതിഷേധത്തോടുള്ള തന്റെ മുഴുവന്‍ ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ട് കങ്കണ, വിഡിയോ

 



ന്യൂഡെല്‍ഹി: (www.kvartha.com 27.01.2021) രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രതിഷേധത്തോടുള്ള തന്റെ മുഴുവന്‍ ദേഷ്യവും വിഡിയോയിലൂടെ കങ്കണ പ്രകടിപ്പിക്കുന്നുണ്ട്. 

റിപബ്ലിക് ദിനത്തില്‍ ഇത്തരമൊരു പ്രതിഷേധം അക്രമാസക്തമായത് നിരാശാജനകമാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ചെങ്കോട്ടയിലെത്തിയ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചവര്‍ക്കെതിരെയായിരുന്നു കങ്കണയുടെ വാക്കുകള്‍.  രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്നാണ് കങ്കണ ആവശ്യപ്പെടുന്നത്. 

രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണം; കര്‍ഷക പ്രതിഷേധത്തോടുള്ള തന്റെ മുഴുവന്‍ ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ട് കങ്കണ, വിഡിയോ


രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയില്‍ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവര്‍ക്ക് ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Keywords:  News, National, India, New Delhi, Bollywood, Actress, Entertainment, Farmers, Protesters, Social Media, Instagram, Video, People who support farmers protect should be jailed says Kankana Ranaut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia