സൈമ അവാര്‍ഡില്‍ താരമായി പേര്‍ളിയും മകള്‍ നിലയും, ചിത്രങ്ങള്‍ വൈറല്‍
Sep 20, 2021, 10:32 IST
ഹൈദരാബാദ്: (www.kvartha.com 20.09.2021) തെന്നിന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡ് ഷോ ആയ സൈമയില്‍ തിളങ്ങി പേര്‍ളിയും മകള്‍ നിലയും. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങില്‍ മകള്‍ നിലയുമായി അവാര്‍ഡിനെത്തിയ പേളി മാണിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. തെന്നിന്ത്യയിലെ താരസുന്ദരിമാരായ ഐശ്വര്യ രാജേഷ്, നികി ഗല്‍റാണി എന്നിവരെല്ലാം നിലയെ ഓമനിക്കുന്ന വീഡിയോ പേര്‍ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പേര്‍ളിയാണ് സൈമ അവാര്‍ഡ് ദാന ചടങ്ങിലെ അവതാരകരില്‍ ഒരാള്‍. സൈമയില്‍ പങ്കെടുക്കാനായി ഹൈദരാബാദിലേക്ക് പേര്‍ളിക്കും ശ്രീനിഷിനുമൊപ്പം പോകുന്ന നിലയുടെ ചിത്രങ്ങളും പേര്‍ളി പങ്കുവച്ചിരുന്നു. നിലയുടെ ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇത്. സൈമ വേദിയില്‍ നിന്നുള്ള പേര്‍ളിഷിന്റെയും നിലയുടെയും വീഡിയോ സൈമയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും പുറത്തുവന്നിട്ടുണ്ട്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് മാര്‍ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ജനന കഥ പേളി ആരാധകര്‍ക്കായി പങ്കു വച്ചിരുന്നു. പ്രസവശേഷം പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പേര്‍ളി. കുഞ്ഞുണ്ടായതിന് ശേഷം പേര്‍ളി ആദ്യമായി പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് കൂടിയാണിത്.
സംവിധായകന്‍ കൂടിയായ ബേസില്‍ ജോസഫിനാണ് മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചത്. പ്രാര്‍ഥന ഇന്ദ്രജിത്തിന് ഗായികയ്ക്കുള്ള സൈമ പുരസ്‌കാരവും ലഭിച്ചിരുന്നു. മഹേഷ് ബാബു, മോഹന്‍ലാല്‍, വെട്രിമാരന്‍, നിവിന്‍പോളി തുടങ്ങിയ താരങ്ങളെല്ലാം പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. പോപുലറായ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ലൂസിഫറിനാണ് ലഭിച്ചത്. തെലുങ്കില്‍ മികച്ച സിനിമയായി ജേഴ്‌സിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹര്‍ഷിയിലെ പ്രകടനത്തിലൂടെ മഹേഷ് ബാബു തെലുങ്കിലെ മികച്ച നടനായി. തമിഴില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം അസുരനിലൂടെ വെട്രിമാരന്‍ ലഭിച്ചു. കന്നടയില്‍ ദര്‍ശനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സൈമ അവാര്‍ഡ്‌സ് ഹൈദരാബാദില്‍വച്ച് നടന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം സൈമ അവാര്‍ഡ് ദാന ചടങ്ങ് മുടങ്ങിപ്പോയിരുന്നു. 2019-2020 വര്‍ഷങ്ങളില്‍ സിനിമാ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികളെയാണ് സൈമ വിജയികളായി തെരഞ്ഞെടുക്കുന്നത്.
Keywords: News, National, India, Hyderabad, Entertainment, Actress, Social Media, Photo, Pelly and Sreenish at the Saima Awards venue with NilaWonderful having @Pearle_Maaney at the #SIIMA Awards night!#SIIMA2021 pic.twitter.com/XzRVpGGGIz
— SIIMA (@siima) September 18, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.