പത്തനാപുരത്ത് പ്രചാരണത്തിന് അമിതാഭ് ബച്ചന്‍ വരുമോ? സോഷ്യല്‍ മീഡിയയില്‍ പരിഹാസം

 


(www.kvartha.com 14.05.2016) നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ട്രോളുകളും വരുന്നുണ്ട്. ഇതില്‍ പ്രധാനമാണ് കഴിഞ്ഞദിവസം പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍.

മോഹന്‍ലാലിന്റെ വരവ് സിനിമക്കാര്‍ക്കിടിയില്‍ വലിയ പോര് തന്നെ ഉണ്ടാക്കി. ചിലര്‍ ലാലിന്റെ വരവ് സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതൊക്കെ സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്.

വിവിധ സിനിമകളിലെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുള്ള ട്രോളുകള്‍ ട്രന്റിങ്ങാണ്. ജഗദീഷിന്റെയും മോഹന്‍ലാലിന്റെയും സിനിമകളിലെ രംഗങ്ങള്‍ അടര്‍ത്തിയെടുത്തുള്ള പോസ്റ്റുകളാണ് ഭൂരിഭാഗവും. മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് ഞാന്‍ ജയിക്കുമെന്ന ഭീമന്‍ രഘുവിന്റെ പ്രസ്താവന സോഷ്യല്‍മീഡിയക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ സോഷ്യല്‍മീഡിയയും സജീവമാണ്.
പത്തനാപുരത്ത് പ്രചാരണത്തിന് അമിതാഭ് ബച്ചന്‍ വരുമോ? സോഷ്യല്‍ മീഡിയയില്‍ പരിഹാസം



Also Read:
ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ സംഘട്ടനം: വ്യാപാരിക്ക് കുത്തേറ്റു

Keywords:  Election-2016, Social Network, Mohanlal, Ganesh Kumar, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia