Movie Review | പാർട്നേഴ്സ്: ബാങ്ക് മേഖലയിലെ തട്ടിപ്പും കൊള്ളരുതായ്മകളും തുറന്നുകാട്ടുന്ന സിനിമ

 
Partners


ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഡോണൽ മുവാറ്റുപുഴ 

(KVARTHA) നവാഗതനായ നവീൻ ജോൺ (Naveen John) സംവിധാനം (Directed) ചെയ്ത ചിത്രമായ ‘പാർട്നേഴ്സ്' (Partners) തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഉണ്ണിമുകുന്ദൻ നായകനായ ‘ഇര’ (Ira) എന്ന ചിത്രത്തിനു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ആളാണ് നവീന്‍ ജോണ്‍. ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan), കലാഭവൻ ഷാജോൺ (Kalabhavan Shajohn), സഞ്ജു ശിവറാം (Sanju Sivaram) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് (Satna Titus) ആണ് ചിത്രത്തിലെ നായിക. 

Movie Review

ഇവരെ കൂടാതെ പ്രശാന്ത് അലക്‌സാണ്ടർ, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. മൊത്തത്തിൽ ഒരു ഫ്രഷ്നസ് ഉണ്ട് സിനിമക്ക്. കാണാത്ത ജേണർ കൊണ്ടാണോ അതോ ധ്യാനിന്റെ സ്ഥിരം കോമാളി വേഷം വിട്ടുള്ള കഥാപാത്രം ആയത് കൊണ്ടാണോ അറിയില്ല, പടം മുഴുക്കെ ഒരു വെസ്റ്റേൺ ത്രില്ലർ കാണുന്ന സീരിയസ് മൂഡ് ആയിരുന്നു. ഷാജോൺ മുതൽ പ്രശാന്ത് അലക്സാണ്ടർ വരെയുള്ള സഹതാരങ്ങൾ എല്ലാം ഒരു ക്രൈം ത്രില്ലറിന് (Crime Thriller) ഉതകുന്ന രീതിയിലാണ് പെർഫോം  ചെയ്തത്. 

അത് പോലെ തന്നെ ഈ തരത്തിലുള്ള സിനിമക്ക് വേണ്ട സസ്പെൻസ് നില നിർത്തികൊണ്ടുള്ള മേക്കിങ്, പേസിങ് എല്ലാം  സംവിധായകനും എഴുത്തുകാരനും വൃത്തിയായി ചെയ്തു വച്ചിട്ടുണ്ട്. ബാങ്ക് (Bank) ഫീൽഡിലെ തട്ടിപ്പും കൊള്ളരുതായ്മകളും തുറന്ന് കാട്ടുന്ന ചിത്രം ഈ കൊല്ലത്തെ നല്ല സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെ ആകുന്നുണ്ട്. കർണാടക - കാസർകോട് അതിർത്തിയിൽ ഉഡുപ്പി ഗ്രാമീൺ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതും അവിടെ പുതുതായി ജോലിക്ക് വിഷ്ണു (ധ്യാൻ), കൃഷ്ണ കുമാർ, ചാക്കോ, റഹീം, ലക്ഷ്മി എന്നിവർ ബേഡകം എന്ന സ്ഥലത്തെ പുതിയ ബ്രാഞ്ചിലേക്ക് എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. 

പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം ആദ്യ 15 മിനിറ്റിന് ശേഷം ട്വിസ്റ്റുകൾ കൊണ്ട് ഇന്ററസ്റ്റിംഗ് ആകുന്നുണ്ട്. ഒട്ടും പരിചിതമല്ലാത്ത ജോലിക്ക് വന്ന കൃഷ്ണ കുമാർ (സഞ്ജു ശിവറാം) ഒഴികെയുള്ള നാൽവർ സംഘം ആദ്യമൊക്കെ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പതിയെ ട്രാക്കിലാകുന്നുണ്ട്. പക്ഷെ അവരെ കാത്തിരിക്കുന്നത് മറ്റൊരു വലിയ പ്രശ്നമായിരുന്നു. സ്ഥിരം ക്ളീഷേ ത്രില്ലറിൽ നിന്നും വഴി മാറി സഞ്ചരിക്കുന്ന ഒരു ചിത്രമാണ്. ചെറിയൊരു സ്‌കാം, അത് ത്രില്ലിംഗ് ആയി സിനിമ ആസ്വാദനം അർഹിക്കുന്നുണ്ട്. ധ്യാനിന്റെ ആഴ്ചതോറും ഇറങ്ങുന്ന കൾട് പടം പോലെയല്ല പാർട്ണേർസ്. തീയറ്റർ വാച്ച് അർഹിക്കുന്ന ഒരു ഡീസന്റ് ത്രില്ലർ ആണ്. 

ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാനിന്റെ പക്വതയുള്ള പ്രകടനത്തിന് കൂടെ സഞ്ജു ശിവറാം, ഷാജോൺ അടക്കമുള്ള താരങ്ങളും നല്ല പെർഫോമൻസ് ആയി സപ്പോർട് ചെയ്തപ്പോൾ മികച്ച ഒരു എക്സ്പീരിയൻസ് തന്നെ പാർട്ണർസ് സമ്മാനിക്കുന്നുണ്ട്. മലയാളത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു കണ്ടന്റ് സംസാരിക്കുന്ന സിനിമ. അതെന്താണ് എന്ന് തിയറ്ററിൽ പോയി തന്നെ  എക്സ്പീരിയൻസ് ചെയ്യണം. മലയാളത്തിൽ ഇന്നുവരെ കാണാത്ത തരം ഫിനാഷ്യൽ ത്രില്ലർ ആണ് ചിത്രം. അത്യാവശ്യം ട്വിസ്റ്റും സസ്പെൻസുമെല്ലാമുള്ള ഒരു ഡീസന്റ് ത്രില്ലർ. ധൈര്യമായി തീയേറ്ററിൽ തന്നെ പോയി സിനിമ കാണുക..

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia