SWISS-TOWER 24/07/2023

ആ ചിത്രമാകുമോ ഈ ചിത്രം

 


ADVERTISEMENT

(www.kvartha.com 20.01.2016) പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന പരനീതി
ചോപ്രയെ ബോളിവുഡ്  മറന്നമട്ടായിരുന്നു. ഇതിനിടെ ചൂടന്‍ ഫോട്ടൊഷൂട്ടുമായി തടിയൊക്കെ കുറച്ചു കൂടുതല്‍ സുന്ദരിയായി എത്തിയ താരത്തിന്റേത് ഒരു രണ്ടാംവരവിനുളള തയാറെടുപ്പാണെന്നു മാധ്യമങ്ങള്‍ വിധിയെഴുതി.

ഇത് ശരിവച്ചുകൊണ്ട് ധൂം എന്ന ചിത്രത്തിന്റെ നാലാം ഭാഗത്തില്‍ പരിനീതി നായികയാവുമെന്നാണ് കേള്‍ക്കുന്നത്. യഷ് രാജ് ഫിലിംലിസിന്റെ ബാനറിലാണ്
ധൂം 4 നിര്‍മിക്കുന്നത്. താരത്തിന്റെ ലുക്കില്‍ വന്ന മാറ്റം തന്നെയാണ് ഈ വേഷം തേടിയെത്താന്‍ കാരണമായതെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു.

സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താനില്‍ പരിനീതി നായികയാവുമെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് സല്‍മാന്റെ അതൃപ്തി മൂലം പരിനീതിയെ ഒഴിവാക്കുകയായിരുന്നുവെന്നും കേട്ടിരുന്നു.

ഇതിന് പിന്നാലെ പരിനീതിയായിരിക്കും തന്റെ അടുത്ത ചിത്രത്തിലെ നായികയെന്നു യഷ് രാജ് നിര്‍മാണക്കമ്പനി ഉടമയായ ആദിത്യ ചോപ്ര പറഞ്ഞിരുന്നു. ആ ചിത്രമാണോ ഈ ചിത്രമെന്ന കാത്തിരിപ്പിലാണ് പരീനീതി ആരാധകര്‍. 2014ല്‍ പുറത്തിറങ്ങിയ കില്‍ ദില്ലാണ് താരത്തിന്റേതായി അവസാനം തിയെറ്ററിലെത്തിയത്.
       

ആ ചിത്രമാകുമോ ഈ ചിത്രം

SUMMARY: After making heads turn with her all new svelte and sexy avatar, Parineeti Chopra has once again managed to grab eyeballs. According to a report on Filmfare, Parineeti has been cast as the female lead in Yash Raj Films' hit franchise, Dhoom 4.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia