ADVERTISEMENT
ചെന്നൈ: (www.kvartha.com 06.05.2021) പ്രശസ്ത തമിഴ് ഹാസ്യ താരം പാണ്ഡു (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. പാണ്ഡുവിന്റെ ഭാര്യ കുമുദ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
1970കളിലാണ് പാണ്ഡു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം ജി ആര്‍, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത്, വിജയ്, അജിത്ത് അടക്കം മൂന്നു തലമുറകളിലായി പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചു.
1981ല്‍ പുറത്തിറങ്ങിയ കരൈയെല്ലാം ശെന്‍ബാഗാപൂ എന്ന ചിത്രത്തിലെ പാണ്ഡുവിന്റെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 1996ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ ഹിറ്റ് ചിത്രം കാതല്‍കോട്ടൈയിലെ പ്രകടനത്തിലൂടെ മികച്ച നടനായി പേരെടുത്തു.
ചിന്ന തമ്പി, ബന്ദ്രി, ഗില്ലി, ഗോകുലത്തില്‍ സീത, കാലമെല്ലാം കാദല്‍ വാഴ്ക, മന്നവ, വാലി, പൂമകള്‍ ഊര്‍വലം, ജോഡി, ജയിംസ് പാണ്ഡു അടക്കം നിരവധി സിനിമകളില്‍ പാണ്ഡു അഭിനയിച്ചു. വ്യത്യസ്ത കഥാപാത്രങ്ങള്‍ വഴി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഹാസ്യതാരമാണ് പാണ്ഡു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

