ബോളിവുഡിനെ അധിക്ഷേപിച്ച് പാകിസ്താനി നടി: സല്‍മാന്‍ ഖാന്‍ യുവത്വത്തെ നശിപ്പിക്കുകയാണെന്ന് ആരോപണം
Mar 3, 2017, 13:00 IST
ലാഹോര്‍: (www.kvartha.com 03.03.2017) സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബോളിവുഡ് സിനിമകള്‍ യുവത്വത്തെ നശിപ്പിക്കുന്നതാണെന്നും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പാക്കിസ്താനി നടി റാബി പിര്‍സാദ. ലാഹോറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ബോളീവുഡില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ മിക്കതും കുറ്റകൃത്യങ്ങളെ കുറിച്ചുള്ളതാണെന്നും അതില്‍ സല്‍മാന്‍ ഖാന്റെ സിനിമകളാണ് കൂടുതലെന്നും നടി ചൂണ്ടിക്കാട്ടി. സത്യത്തില്‍ ഇന്ത്യന്‍ സിനിമകള്‍ യുവാക്കള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നതെന്താണെന്നും അവ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും നടി ചോദിച്ചു.
പാക്കിസ്താനി സിനിമകള്‍ ഉയര്‍ച്ചയിലെത്തിയിരുന്ന കാലത്ത് ധാര്‍മിക മൂല്യങ്ങളും സാമൂഹ്യ നന്മകളും സിനിമകളിലൂടെ പ്രേക്ഷകരിലെത്തിച്ചിരുന്നുവെന്നും എന്നാല്‍ ബോളിവുഡ് സിനിമകള്‍ അതിനെ മാറ്റിമറിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം പാക്കിസ്താനി നടി സബാ ഖമര്‍, സല്‍മാന്‍ ഖാന്‍, റിത്വിക് റോഷന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവരെ പരിഹസിക്കുന്ന രീതിയിലുള്ള വീഡിയോ ഹിന്ദി ചാനലുകളില്‍ വൈറലായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് റാബി പിര്‍സാദയുടെ പുതിയ ആരോപണം.

Summary: Pakistani actress Rabi Pirzada blames Bollywood and Salman Khan for ruining youth- At a press conference for her film in Lahore, Pakistani singer and actress Rabi Pirzada claimed that Bollywood, especially movies of Salman Khan, are ruining their youth and promoting crime.
Keywords : Lahore, Bollywood, Salaman khan, Blame, Actress, Audience, Video, Press Conference, Film, Pakistan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.