ഓണ്‍ലൈന്‍ റമി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍കാര്‍ വിജ്ഞാപനമിറങ്ങി
Feb 27, 2021, 16:44 IST
തിരുവനന്തപുരം: (www.kvartha.com 27.02.2021) ഓണ്‍ലൈന്‍ റമി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍കാര്‍ വിജ്ഞാപനമിറങ്ങി. 1960 ലെ കേരള ഗെയിമിങ് ആക്ട് സെക്ഷന്‍ 14 എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പെടുത്തി ഭേദഗതി വരുത്തിയത്.
റമി ഉള്‍പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഉള്‍പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍കാര്‍ രണ്ടാഴ്ചമുന്‍പ് തന്നെ ഹൈകോടതിയെ അറിയിച്ചിരുന്നു. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ടലുകള്‍ക്കെതിരെ തൃശൂര്‍ സ്വദേശിയും ചലച്ചിത്ര സംവിധായകനുമായ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം.
ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ടലുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രികെറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോടിസ് നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുവഴി ഒരു ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്. കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു.

എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.
ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നു സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകള്‍ ഉണ്ടെങ്കിലും കോവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. റിവ്യൂ എഴുതുന്നവര്‍ ലക്ഷക്കണക്കിനു രൂപ കിട്ടിയതായി അവകാശപ്പെടും. കളി തുടങ്ങുമ്പോള്‍ ചെറിയ തുകകള്‍ ലഭിക്കും. വലിയ തുകകള്‍ക്കു കളിക്കുമ്പോള്‍ പണം നഷ്ടമായി തുടങ്ങും. ഇതിനോടകം ഗെയിമില്‍ ആകൃഷ്ടരായവരോട് മണി ലെന്‍ഡിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ പറയും. പലിശ 30 ശതമാനത്തിനു മുകളിലാണ്.
ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ ഫോണിലുള്ള മുഴുവന്‍ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെര്‍വറിലേക്കു പോകും. പേര്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് വിവരങ്ങള്‍, ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നല്‍കിയാലേ ഗെയിമിങ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. ആളുകളുമായല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോടാണ് കളിക്കുന്നതെന്ന് മിക്കവരും തിരിച്ചറിയാറില്ല.

Keywords: Online rummy game declared as illegal, Thiruvananthapuram, News, Entertainment, Cancelled, High Court of Kerala, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.