കേരളത്തെ സഹായിക്കാന്‍ വമ്പന്‍ പദ്ധതിയുമായി ബോളിവുഡ്; മുഖ്യസംഘാടകനായി റസൂല്‍ പൂക്കൂട്ടി
Sep 3, 2018, 14:06 IST
മുബൈ: (www.kvartha.com 03.09.2018) മാഹപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനസൃഷ്ടിക്കാന്‍ വമ്പന്‍ പദ്ധതിയുമായി ബോളിവുഡ്. മലയാളിയായ റസൂല്‍ പൂക്കൂട്ടിയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്തി അത് നവകേരളത്തിന് ചെലവഴിക്കാനാണ് തീരുമാനം.
നേരത്തെ ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, അക്ഷയ് കുമാര്‍, എ ആര്‍ റഹ് മാന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, ബിഗ് ബി തുടങ്ങിയവര്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെയാണ് നവകേരള സൃഷ്ടിക്ക് പണം കണ്ടെത്തുന്നതിന് താരനിശ സംഘടിപ്പിക്കാന്‍ ബോളിവുഡ് പദ്ധതിയിടുന്നത്.
താരനിശയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങളെല്ലാം താല്‍പര്യം അറിയിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് പരിപാടി നടത്താനാണ് തീരുമാനം.

Keywords: Kerala, Mumbai, News, India, Bollywood, Entertainment, Actor, one Kerala one concert, Bollywood to conduct fund raising program for Kerala flood victims
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.