'ഓകെ ജാനു' സിനിമയിലെ 'ഹമ്മ ഹമ്മ' എന്ന പാട്ട് താൻ ഇഷ്ടപ്പെടാതെ ചെയ്തതാണെന്ന് എ ആർ റഹ്മാൻ

 


മുംബൈ: (www.kvartha.com 14.01.2017) ഏറ്റവും പുതിയ ഹിന്ദി ചിത്രമായ 'ഓകെ ജാനു'വിലെ 'ഹമ്മ ഹമ്മ' എന്ന ഗാനം താന്‍ ചെയ്യണമെന്ന് കരുതിയില്ലെന്നും അവസാനം ആ പാട്ട് ഉള്‍പെടുത്തേണ്ടി വന്നതാണെന്നും പ്രമുഖ സംഗീതജ്ഞനായ എ ആര്‍ റഹ് മാന്‍. എ ആര്‍ റഹ് മാന്‍, ആ പേര് തന്നെ മതി. സംഗീത മാന്ത്രികം കൊണ്ട് കോടിക്കണക്കിന് സംഗീത പ്രേമികളെ തന്റെ ആരാധനാ വലയത്തിനുള്ളിലാക്കിയ അത്ഭുത പ്രതിഭ. എണ്‍പത് തൊണ്ണൂറ് കാലങ്ങളില്‍ ജനിച്ചവര്‍ക്കറിയാം ബോംബെ, റോജ പോലെയുള്ള സിനിമകളിലെ പാട്ടുകള്‍ അന്നത്തെ യുവതയെ എത്രത്തോളം ആസ്വദിപ്പിച്ചിട്ടുണ്ടെന്ന്.

'ഓകെ ജാനു' സിനിമയിലെ 'ഹമ്മ ഹമ്മ' എന്ന പാട്ട് താൻ ഇഷ്ടപ്പെടാതെ ചെയ്തതാണെന്ന് എ ആർ റഹ്മാൻ

'ഹമ്മ ഹമ്മ' എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലിറക്കിയിരിക്കുകയാണ് ഓ കെ ജാനുവിലെ അണിയറ പ്രവർത്തകർ.  ബാദ്ഷാ ആണ് പഴയ ഗാനത്തെ പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഈ പാട്ടിറങ്ങിയത് മുതല്‍ വന്‍ വിമര്‍ശനമാണ് ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. പാട്ടിനെ നശിപ്പിച്ചുവെന്നും എ ആര്‍ റഹ് മാൻ ഒരിക്കലും ഇതിനനുവദിക്കരുതായിരുന്നെന്നും തുടങ്ങി പല രീതിയിലുള്ള അഭിപ്രായങ്ങള്‍ മിക്കവരും പങ്ക് വെച്ചു.

'ഓകെ ജാനു' സിനിമയിലെ 'ഹമ്മ ഹമ്മ' എന്ന പാട്ട് താൻ ഇഷ്ടപ്പെടാതെ ചെയ്തതാണെന്ന് എ ആർ റഹ്മാൻ

മണിരത്നം സംവിധാൻ ചെയ്ത് 1995 ൽ പുറത്തിറങ്ങിയ ബോംബെ എന്ന സിനിമയിൽ എ ആര്‍ റഹ് മാൻ സംഗീതം നിർവ്വഹിച്ച 'ഹമ്മ ഹമ്മ' എന്ന ഗാനമാണ് സംവിധായകനായ ഷാദ് അലിയുടേയും നിര്‍മാതാവ് കരണ്‍ ജോഹറിന്റേയും താല്‍പര്യത്തിന് വഴങ്ങി ബാദ്ഷാ റീമിക്‌സ് ചെയ്ത് ഈ ചിത്രത്തില്‍ ഉള്‍പെടുത്തിയത്. ഈ പാട്ടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മണിരത്‌നം ദുല്‍ക്കര്‍ സല്‍മാന്‍ ടീമിന്റെ 'ഓകെ കണ്മണി' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് ഓകെ ജാനു. ചിത്രം കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയിരുന്നു.

Image Credit: The Indian Express

Summary: Ok Jaanu song Humma Humma: AR Rahman didn’t want the song to be recreated! A.R. Rahman is someone we all idolize when it comes to music. 90’s kids have major nostalgia when it comes to his music, because we grew up on Roja and Bombay and so many of his songs. ‘Does the 90s generation like me anymore?’, wonders A.R. Rahman.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia