Mollywood | നുണക്കുഴി വൻ ഹിറ്റ്; ബേസിൽ ജോസഫ് ചിത്രം നാല് ദിവസം കൊണ്ട് നേടിയത് കോടികൾ!
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ കൃഷ്ണകുമാറിന്റേതായിരുന്നു
കൊച്ചി: (KVARTHA) ബേസിൽ ജോസഫ് നായകനായെത്തിയ 'നുണക്കുഴി' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 12 കോടി രൂപയുടെ കളക്ഷൻ നേടി എന്നാണ് ഔദ്യോഗിക വിവരം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. ഒറ്റ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ കഥാപാത്രമായ എബിയുടെ ജീവിതത്തിലെ പ്രതീക്ഷിക്കാത്ത സംഭവങ്ങളും അദ്ദേഹത്തിന്റെ മാനസിക സംഘർഷങ്ങളുമാണ് പ്രധാന ആകർഷണം. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി തുടങ്ങിയവരുടെ മികച്ച പ്രകടനം ചിത്രത്തിന് കൂടുതൽ മികവ് പകർന്നു.
സിദ്ധാർത്ഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരാണ് ചിത്രം നിർമിച്ചത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ കൃഷ്ണകുമാറിന്റെ റിന്റേതായിരുന്നു. സിനോയ് ജോസഫ്, വിഷ്ണു ശ്യാം, ജയ് ഉണ്ണിത്താൻ എന്നിവർ ചിത്രത്തിന് സംഗീതം നൽകി.