സമ്മര്‍ദ്ദം താങ്ങാനാവില്ല, ദീപികയ്ക്കൊപ്പം തന്നെയും കൂട്ടണമെന്ന് രണ്‍വീര്‍; വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ
Sep 26, 2020, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 26.09.2020) മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടന്‍ രണ്‍വീര്‍ സിംഗ് ഭാര്യ ദീപിക പദുക്കോണിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടതായി വന്ന റിപോര്‍ട്ടുകളില്‍ വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ (എന്‍സിബി). റിപോര്‍ട്ടുകള്‍ നിരസിച്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അത്തരം അഭ്യര്‍ത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.

ദീപികയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രണ്‍വീര്‍ അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപോര്‍ട്ട്. ഇതിനു പിന്നാലെയാണ് നാര്‍കോട്ടിക്സ് ബ്യൂറോയുടെ പ്രതികരണം. വാര്‍ത്ത തെറ്റാണെന്നും രണ്‍വീര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എന്‍സിബി അറിയിച്ചു.
നാര്‍കോട്ടിസ് ബ്യൂറോ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ദീപിക പദുകോണാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശ് ഈ ഗ്രൂപ്പ്രില്‍ ഒരംഗം മാത്രമാണെന്നും എന്‍സിബി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടന്നും റിപോര്‍ട്ടില്‍ പറയുന്നു.
2017 ല്‍ ഈ ഗ്രൂപ്പില്‍ നടന്ന മെസേജുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഗ്രൂപ്പില്‍ ദീപികയെക്കൂടാതെ നടിമാരായ രകുല്‍ പ്രീത് സിങ്, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ നടത്തിയ ചാറ്റുകളെകുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.