ശാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി; സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്ന് റിപോര്‍ട്

 


ADVERTISEMENT


മുംബൈ: (www.kvartha.com 02.03.2022) ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപര്‍ താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). രണ്ട് മാസത്തിനകം എസ് ഐ ടി (പ്രത്യേക അന്വേഷണ സംഘം) റിപോര്‍ട് സമര്‍പിക്കും.
Aster_MIMS

  
ശാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി; സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്ന് റിപോര്‍ട്


റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് എന്‍സിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍സിബി കണ്ടെത്തി. 

അതേസമയം, സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും  പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ടിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ടി നടക്കവേ ആയിരുന്നു അറസ്റ്റ്. 

ശാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി; സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്ന് റിപോര്‍ട്


ഇവരില്‍ നിന്ന് കൊകെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെ ആര്യന് ജാമ്യവും ലഭിച്ചു. 

ബോംബെ ഹൈകോടതിയാണ് ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ശാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്. ആര്യന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോതഗിയാണ് ഹൈകോടതിയില്‍ ഹാജരായത്. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോതഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords:  News, National, India, Mumbai, Case, Drugs, Sharukh Khan, Son, Entertainment, No evidence Aryan was part of conspiracy, finds NCB’s SIT
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia