Update | ഇവിടെ ആശയക്കുഴപ്പമില്ല, സംശയങ്ങൾ എല്ലാം പരിഹരിക്കും: ആഷിഖ് അബു
● 'സംഘടനയുടെ ഔദ്യോഗി രൂപമായിട്ടില്ല'
● 'വാർത്താ കുറിപ്പ് പുറത്തിറക്കും'
കൊച്ചി: (KVARTHA) പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ, സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും പിൻമാറി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. സംഘടനയുടെ ഔദ്യോഗികമായ രൂപമായിട്ടില്ലെന്നും ശേഷം സംശയങ്ങൾ എല്ലാം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഷിഖും രാജീവ് രവിയും ചേർന്ന് സംഘടനയുമായി ബന്ധപ്പെട്ട വാർത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും അറിയിച്ചു. ആദ്യം നിർമാതാക്കളുടെ സംഘടനയായി തുടങ്ങിയെങ്കിലും പിന്നീട് മറ്റു മേഖലയിൽ ഉള്ളവരെയും ഉൾപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ലിജോ ജോസും ബിനീഷും സംഘടനയുടെ ആദ്യഘട്ടത്തിൽ പങ്കാളികളായിരുന്നു. ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവർ കരുതിയില്ല. ആ ഒരു ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്നും ആഷിഖ് അബു പറഞ്ഞു.
#MalayalamFilmIndustry, #NewFilmCollective, #AashiqAbu, #LijoJosePellissery, #BinishChandran, #FilmNews