SWISS-TOWER 24/07/2023

താരങ്ങളുടെ പ്രചാരണം: നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 13.05.2016) കേരളത്തിലെ താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ പ്രചാരണത്തിനു പോകുന്നതു സംബന്ധിച്ചു നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പി . അത്തരമൊരു ധാരണയും അമ്മയുടെ യോഗത്തില്‍ ഉണ്ടായിട്ടില്ല. സുഹൃത്ത് എന്ന നിലയിലോ രാഷ്ട്രീയ നിലപാട് അനുസരിച്ചോ ആര്‍ക്കുവേണ്ടിയും പ്രചാരണത്തിനു പോകാം.

അമ്മ എന്നതു അംഗങ്ങളില്‍ രാഷ്ടീയം വളര്‍ത്താനോ ഇല്ലാതാക്കാനോ ഉള്ള സംഘടനയല്ല. രാഷ്ട്രീയം അംഗങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അംഗങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ അമ്മ ഇടപെടില്ല എന്നാണ് ഇത്രയും കാലമായി സ്വീകരിച്ച നിലപാട്.

താരങ്ങളുടെ പ്രചാരണം: നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്
സലീം കുമാര്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗമാണ്. രാജിവച്ചതില്‍ അദ്ദേഹത്തെ ഞാന്‍ കുറ്റം പറയില്ല. അദ്ദേഹത്തിന്റെ രാഷ്ടീയ നിലപാടാണതെന്നും ഇന്നസെന്റ് പറഞ്ഞു.

Keywords: Thrissur, Kerala, Assembly Election, Election-2016, Innocent, Mohanlal, Salim Kumar, Jagadeesh, Ganesh Kumar, Actor, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia