ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

 


ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

തിരുവനന്തപുരം: (www.kvartha.com 01.06.2017) മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുന്നു. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും മൂത്തോന്റെ പ്രത്യേകതയാണ്. ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങള്‍.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

ലക്ഷദ്വീപ് സ്വദേശിയായ 14കാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.

ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മയാണ് സൗണ്ട് ഡിസൈനര്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍ റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് നിര്‍മാണം. സുജിത് ശങ്കര്‍, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, പുതുമുഖം മെലിസ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Nivin Pauly, the charming actor is joining hands with the renowned actress-turned film-maker Geetu Mohandas, for the first time. Nivin is playing the lead role in Geetu's Malayalam feature film debut, which has been titled as Moothon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia