Controversy | തന്റെ നിരപരാധിത്വം തെളിയിക്കണം; പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ സിനിമാ ചിത്രീകരണവുമായി കേരളത്തില്‍; പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി നിവിന്‍ പോളി 

 
Nivin Pauly Denies Immoral Assault t Allegations, Seeks Further Probe
Nivin Pauly Denies Immoral Assault t Allegations, Seeks Further Probe

Photo Credit: Facebook / Nivin Pauly

ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി

കൊച്ചി: (KVARTHA) തന്റെ നേരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് നടന്‍ നിവിന്‍ പോളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച് നിവിന്‍ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. 

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും സഹകരിക്കുമെന്നും താരം ഉറപ്പു നല്‍കിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്. 

പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പറഞ്ഞ താരം  ഇതിന്റെ തെളിവായി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

2023 നവംബറിനും ഡിസംബര്‍ 15നും ഇടയില്‍ നിവിന്‍ പോളി ഉള്‍പ്പെടെ ആറു പേര്‍ ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നെ ദുബൈയിലേക്ക് കൊണ്ടുപോകുന്നതെന്നും അവിടെ വച്ച് സംഘം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. ജൂസ് നല്‍കിയശേഷമാണ് പീഡനം നടന്നതെന്നും ആരോപിച്ചിരുന്നു.

എന്നാല്‍ തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധവുമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി നിവിനും രംഗത്തെത്തിയിരുന്നു. പിന്നാലെ ഡിസംബര്‍ 14 മുതലുള്ള മൂന്നു ദിവസങ്ങളിലാണ് പീഡനം നടന്നതെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. എന്നാല്‍ ഈ സമയത്ത് നിവിന്‍ പോളി തന്റെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ചിത്രീകരണം എന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ നടിമാരുടെ പീഡന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങള്‍ അടക്കം ഇപ്പോള്‍ കേസില്‍ കുടുങ്ങിയിരിക്കയാണ്. അതിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരേയും പീഡന ആരോപണം ഉയര്‍ന്നത്.

#NivinPauly #ImmoralAssault #BollywoodNews #MalayalamCinema #KeralaNews #Investigation #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia