Release | പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'തണുപ്പ്' ചിത്രം തിയേറ്ററുകളിലെത്തുന്നു
Sep 21, 2024, 11:50 IST
Image Credit: Facebook/ Kiran Krishnan
● ഒക്ടോബർ 4 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
● സംവിധാനം: രാഗേഷ് നാരായണൻ.
കൊച്ചി: (KVARTHA) പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'തണുപ്പ്' എന്ന ചിത്രം ഒക്ടോബർ 4 ന് തിയേറ്ററുകളിൽ എത്തുന്നു.
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകിയിരിക്കുന്നു. കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
#Thanuppu, #MalayalamMovie, #NewMovie, #MovieRelease, #RagheshNarayanan, #Nidheesh, #Jibu, #KeralaCinema, #MovieTrailer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.