അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ പുതിയ പ്രോഗ്രാമുകളുമായി കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്

 


കൊച്ചി : (www.kvartha.com 07.05.2017) കുട്ടികള്‍ക്ക് ഏറ്റവും സന്തോഷകരമായ കാലമാണ് വേനലവധി ദിനങ്ങള്‍. പഠനത്തില്‍ നിന്നും പരീക്ഷകളില്‍ നിന്നുമുള്ള ഇടവേള പ്രിയപ്പെട്ട കളികളില്‍ ഏര്‍പ്പെടാനും അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ പ്രത്യേക വേനല്‍ക്കാല പ്രോഗ്രാമുകളുമായി കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് എത്തുന്നു. പരിധിയില്ലാത്ത വിനോദത്തിന്റെ ആഹ്ലാദത്തിലമരാന്‍ കുട്ടികള്‍ക്ക് നിശ്ചയമായും അവസരമൊരുക്കുന്നതാകും പുതിയ പ്രോഗ്രാമുകള്‍.

കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കിലെ പുതിയ ഹീറോകളായ 'വാരിയര്‍ ഓഫ് ഹയര്‍ മെയ് ആറു മുതല്‍ ശനിയാഴ്ചകളില്‍ രാവിലെ 10 മണിക്ക് മിനി സ് ക്രീനിലെത്തും. യുവ കാഴ്ചക്കാര്‍ക്ക് വിനോദം പകരാന്‍ ട്രാന്‍സ് ഫോമേഴ്‌സ് റോബോട്ട്‌സ് ഇന്‍ ഡിസ്‌ഗൈസ് 2017 മെയ് 27 മുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെ 8.30 മുതല്‍ കാണാം. ഒപ്പം കുട്ടികളെ ആനന്ദിപ്പിക്കാന്‍ എത്തുന്ന ഹെന്‍ട്രിയെ ബസ് കരോ ഹെന്‍ട്രിയില്‍ 2017 മെയ് 22 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 3.30ന് കാണാം.

അവധിക്കാലം ഉല്ലാസഭരിതമാക്കാന്‍ പുതിയ പ്രോഗ്രാമുകളുമായി കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്

കുട്ടികളെ ആവേശത്തിന്റെ പുതു തലത്തിലെത്തിക്കാനായി വീ ബെയര്‍ ബിയേഴ്‌സ്, ലാര്‍വ എന്നിവയുടെ തുടര്‍ എപ്പിസോഡുകളും സംപ്രേഷണം ചെയ്യും. ബിയര്‍ സഹോദരങ്ങളുടെ ഹൃദയഹാരിയായ കഥയ്ക്കായും ലാര്‍വയിലെ ഏറ്റവും മികച്ചതിനായും ഒരുങ്ങാം. 2017 മെയ് ഒന്നു മുതല്‍ രാവിലെ ഒമ്പതു മണിക്ക് ഇവ രണ്ടും നിങ്ങളെ രസിപ്പിക്കാനെത്തും. മെയ് എട്ടു മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 5.30ന് പുതിയ ടീന്‍ ടൈറ്റാന്‍സ് ഗോ എപ്പിസോഡുകള്‍ കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്.

Also Read:
മീന്‍ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി; മരണപ്പെട്ടത് ദമ്പതികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New episodes of favourite kids programmes for summer vacations, Kochi, Entertainment, News, Study, Holidays, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia