'നാം മുന്നോട്ട്': ജോലി കഴിഞ്ഞാല്‍ കുറച്ചുസമയം ഉല്ലസിക്കണമെന്നുതോന്നിയാല്‍ ഒരു പബ്ബ് ഇവിടെയുണ്ടോ? സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി, പരിഹാസവുമായി ട്രോളന്മാര്‍

 


ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 11/11/2019) സംസ്ഥാനത്ത് പബ്ബുകള്‍ ഇല്ലാത്തത് പലര്‍ക്കും മാനസീകോല്ലാസത്തിന് തടസമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസുവുമായി ട്രോളന്മാരും രംഗത്തെത്തി. ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ എന്നാണ് പരിഹാസം.

 'നാം മുന്നോട്ട്': ജോലി കഴിഞ്ഞാല്‍ കുറച്ചുസമയം ഉല്ലസിക്കണമെന്നുതോന്നിയാല്‍ ഒരു പബ്ബ് ഇവിടെയുണ്ടോ? സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി, പരിഹാസവുമായി ട്രോളന്മാര്‍


Keywords:  Kerala, Trivandrum, News, CM, Pinarayi vijayan, Government, Entertainment, Nam Munnott, ‘Need a little fun!’ CM Pinarayi says will consider opening pubs in Kerala 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia