'നാം മുന്നോട്ട്': ജോലി കഴിഞ്ഞാല്‍ കുറച്ചുസമയം ഉല്ലസിക്കണമെന്നുതോന്നിയാല്‍ ഒരു പബ്ബ് ഇവിടെയുണ്ടോ? സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി, പരിഹാസവുമായി ട്രോളന്മാര്‍
Nov 11, 2019, 20:52 IST
തിരുവനന്തപുരം:(www.kvartha.com 11/11/2019) സംസ്ഥാനത്ത് പബ്ബുകള്‍ ഇല്ലാത്തത് പലര്‍ക്കും മാനസീകോല്ലാസത്തിന് തടസമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസുവുമായി ട്രോളന്മാരും രംഗത്തെത്തി. ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ എന്നാണ് പരിഹാസം.
Keywords: Kerala, Trivandrum, News, CM, Pinarayi vijayan, Government, Entertainment, Nam Munnott, ‘Need a little fun!’ CM Pinarayi says will consider opening pubs in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.