SWISS-TOWER 24/07/2023

ആഡംബര കപ്പലിലെ ലഹരി പാര്‍ടി: ആര്യന്‍ ഖാനൊപ്പം കസ്റ്റഡിയിലായവരില്‍ മറ്റൊരു നടനും; 8 പേരുടെയും പേരുവിവരം പുറത്തുവിട്ട് എന്‍സിബി

 


ADVERTISEMENT


മുംബൈ: (www.kvartha.com 03.10.2021) ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെ കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെക്കൂടാതെ മറ്റൊരു നടനും കൂടി ഉള്‍പെടെ എട്ട് പേരാണ് മുംബൈ എന്‍ സി ബിയുടെ കസ്റ്റഡിയില്‍ ഉള്ളത്. 
Aster mims 04/11/2022

നടന്‍ അര്‍ബാസ് സേത് മെര്‍ചന്റ്, മുണ്‍മൂണ്‍ ധമേച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവരെന്ന് എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു. അറസ്റ്റിലായവരെ നാര്‍കോടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് വകുപ്പ് ചുമത്തി. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ആഡംബര കപ്പലിലെ ലഹരി പാര്‍ടി: ആര്യന്‍ ഖാനൊപ്പം കസ്റ്റഡിയിലായവരില്‍ മറ്റൊരു നടനും; 8 പേരുടെയും പേരുവിവരം പുറത്തുവിട്ട് എന്‍സിബി


കപ്പലില്‍ ശനിയാഴ്ച ലഹരി പാര്‍ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് മുംബൈ തീരത്ത് ലഹരി പാര്‍ടി നടന്നത്. ഇവരില്‍ നിന്ന് നിരോധിത മയക്കുമരുന്നുകളായ കൊകെയിന്‍, ഹാഷിഷ്, എം ഡി എം എ തുടങ്ങിയവയാണ് പിടികൂടിയത്. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. 

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ടി നടത്തിയവര്‍ ടികെറ്റ് വിറ്റത്. നൂറോളം ടികെറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ടി ആരംഭിച്ചു. പാര്‍ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തുവെന്ന് വ്യക്തമാക്കി.

ഇന്റലിജന്‍സില്‍നിന്ന് ലഭിച്ച ചില സൂചനകള്‍ അനുസരിച്ച് ലഹരി പാര്‍ടിയിലെ ബോളിവുഡ് ബന്ധം സംശയിച്ചിരുന്നുവെന്ന് എന്‍ സി ബി മേധാവി എസ് എന്‍ പ്രധാന്‍ എ എന്‍ ഐയോട് പറഞ്ഞു. 

Keywords:  News, National, India, Mumbai, Drugs, Case, Bollywood, Entertainment, NCB files case against Aryan Khan, these 8 people are being questioned in the drug case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia