ആഡംബര കപ്പലില്‍ ലഹരി പാര്‍ടിക്കിടെ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്; ബോളിവുഡ് സൂപെര്‍ താരത്തിന്റെ മകനടക്കം 8 പേര്‍ പിടിയിലായെന്ന് റിപോര്‍ട്
Oct 3, 2021, 09:41 IST
മുംബൈ: (www.kvartha.com 03.10.2021) ആഡംബര കപ്പലില്‍ ലഹരി പാര്‍ടിക്കിടെ ബോളിവുഡ് സൂപെര്‍ താരത്തിന്റെ മകനടക്കം 8 പേര്‍ പിടിയിലായെന്ന് റിപോര്‍ട്. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയത്.
രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരി പാര്‍ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. മാരകമായ നിരോധിത മയക്കുമരുന്നുകളായ കൊകെയിന്‍, ഹാഷിഷ്, എം ഡി എം എ പിടികൂടിയതായാണ് വിവരം. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെ: യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ടി നടത്തിയവര്‍ ടികെറ്റ് വിറ്റത്. നൂറോളം ടികെറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ടി ആരംഭിച്ചു. പാര്‍ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് പരിപാടി സംഘടിപ്പിച്ചത്.
അറസ്റ്റിലായവരെ നാര്‍കോടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് വകുപ്പ് ചുമത്തി. ഇവരെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ തുടരുന്നു. എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.