Surrogacy Row | താരദമ്പതികളുടെ വാടക ഗര്‍ഭധാരണം; ആശുപത്രി കണ്ടെത്തി; നിയമലംഘനം പരിശോധിക്കാന്‍ പാനലിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; 'ഉടന്‍ തന്നെ വിശദമായ റിപോര്‍ട് പുറത്തുവിടും'
Oct 15, 2022, 09:53 IST
ചെന്നൈ: (www.kvartha.com) നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. നിയമലംഘനം പരിശോധിക്കാന്‍ തമിഴ്നാട് സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി തിരിച്ചറിഞ്ഞത്. വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ അറിയിച്ചു.
സംഭവത്തില്‍ ഉടന്‍ തന്നെ വിശദമായ റിപോര്‍ട് പുറത്തുവരുമെന്നും വാടക ഗര്‍ഭധാരണം നിയമപരമാണോയെന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോയെന്നും കണ്ടെത്താന്‍ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാര്‍, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് അന്വേഷണം നടത്തുന്നതെന്നും ഒരാഴ്ചയ്ക്കുള്ളില്‍, അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപോര്‍ട് സമര്‍പിക്കുമെന്നും അതനുസരിച്ചാകും തുടര്‍നടപടികളെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രി അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് വാടക ഗര്‍ഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലുള്ള വിവാദം ഉയര്‍ന്ന് വരികയായിരുന്നു.
വാടക ഗര്‍ഭധാരണത്തില്‍ രാജ്യത്ത് കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ താരദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിവാദം ഉടലെടുത്തതോടെ തമിഴ്‌നാട് സര്‍കാരും വിഷയത്തില്‍ ഇടപെട്ടു.
ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാന്‍ വിഘ്‌നേഷ് കഴിഞ്ഞ ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ദമ്പതികള്‍ ആണ്‍കുട്ടികളുടെ പാദങ്ങളില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
Keywords: News,National,India,chennai,Entertainment,Actor,Actress,Social-Media,Controversy,Health,Health Minister, Nayanthara-Vignesh Shivan surrogacy row: TN govt identifies hospital involvedNayan & Me have become Amma & Appa❤️
— Vignesh Shivan (@VigneshShivN) October 9, 2022
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.