Wedding Teaser | 'നയന്‍താര: ബിയോന്‍ഡ് ദി ഫെയറി ടെയില്‍': പ്രണയത്തില്‍ ചാലിച്ച വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്
Aug 9, 2022, 16:39 IST
മുംബൈ: (www.kvartha.com) ആരാധകര്‍ കാണാന്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു തെന്നിന്‍ഡ്യന്‍ നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും. കാത്തിരുന്ന വിവാഹം ജൂണ്‍ ഒന്‍പതിന് മഹാബലി പുരത്ത് കഴിഞ്ഞപ്പോള്‍ പിന്നെ നെറ്റിസന്‍സിന്റെ ആകാംക്ഷ വിവാഹത്തിന്റെ മോഡിയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ നെറ്റ്ഫ്ലിക്സ് പങ്കുവച്ചിരിക്കുകയാണ്.
'നയന്‍താര: ബിയോന്‍ഡ് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നെറ്റ്ഫ്ലികസ് ഇന്‍ഡ്യ സൗതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
പ്രണയത്തില്‍ ചാലിച്ച വിവാഹത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമെല്ലാം പ്രമോയില്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്. നേരത്തെ വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്ലിക്സ് അത് നിഷേധിച്ചു രംഗത്ത് വന്നു.
താരവിവാഹത്തിന്റെ ചടങ്ങില്‍ രജനികാന്ത്, ശാരൂഖ് ഖാന്‍, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്‍ഡ്യന്‍ സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
Keywords: News,National,India,Mumbai,Entertainment,Actor,Social-Media,Top-Headlines, ‘Nayanthara; Beyond The Fairy Tale’ Promo Video, Nayanthara Beyond Fairytale Promo, Vighnesh Sivan wedding Netflix southCue the malems cos we're ready to dance in excitement💃
— Netflix India South (@Netflix_INSouth) August 9, 2022
Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.