ദേശീയ അവാര്‍ഡ് അപ്രതീക്ഷിതം: സൗമ്യ സദാനന്ദന്‍

 


കോട്ടയം: (www.kvartha.com 26.04.2017) ദേശീയ അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നുവെന്ന് മികച്ച ഡോക്യൂമെന്ററിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍. ഇവര്‍ സംവിധാനം ചെയ്ത 'ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് ലെജന്റ്' എന്ന ഡോക്യുമെന്ററിയായിരുന്നു ഇത്തവണ ദേശീയ ചലിച്ചിത്ര അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്. 36 മിനിറ്റ് 11 സെക്കന്റ് നീളുന്ന ഇത് ട്രാവലര്‍ മ്യൂസിക് ഡോക്യൂമെന്ററിയാണെന്ന് ഈ യുവസംവിധായക കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് അപ്രതീക്ഷിതം: സൗമ്യ സദാനന്ദന്‍

പാലക്കാട് ചെമ്പൈയില്‍ ഗായകന്‍ കെ ജെ യേശുദാസിന്റെ സംഗീതകച്ചേരി കേള്‍ക്കാനായി പുറപ്പെട്ടതായിരുന്നു സൗമ്യ. 100-ാം ചെമ്പൈ സംഗീതോത്സവത്തില്‍ എത്തിയപ്പോള്‍ അത് ആരും ചിത്രീകരിക്കുന്നത് കണ്ടില്ല. ഇതോടെ സംഗീതോത്സവം തീരുംവരെ കച്ചേരികള്‍ ചിത്രീകരിച്ചു. ഇതോടെ ചെമ്പൈ സംഗീതോല്‍സവത്തെ പുറംലോകത്തേയ്ക്ക് എത്തിക്കണമെന്ന അതിയായ ആഗ്രഹം മനസില്‍ ഉദിച്ചു. തുടര്‍ന്ന് സുഹൃത്തുകളുടെ സഹായത്തോടെ ഡോക്യൂമെന്ററി തയാറാക്കുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു. ദി ഡിസ്‌ക്കവറി ഓഫ് എ ലെജന്‍ഡ് എന്ന ഡോക്യൂമെന്ററി ചെമ്പൈ എന്ന ഇതിഹാസത്തിലേക്ക് തുറക്കുന്ന വാതിലാണ്. സൗമ്യസദാനന്ദന്‍ എന്ന യുവസംവിധായക ചെമ്പൈ പകര്‍ന്ന സംസ്‌ക്കാരത്തിന്റെ ഹൃദയത്തിലൂടെ നടത്തുന്ന ഒരുയാത്രകൂടിയാണ്.

ചെമ്പൈയെയും അവിടുത്തെ സംഗീതലോകത്തേയും കുറിച്ച് കുടൂതല്‍ അറിഞ്ഞതോടെ പിരിയാന്‍ പറ്റാത്തൊരു ബന്ധമായി. ഒരുസംഗീതോത്സവം നൂറുവര്‍ഷത്തിലേറെ നടക്കുന്നുവെങ്കിലും അതിനുവേണ്ടത്ര ശ്രദ്ധ ലഭിക്കുന്നുണ്ടോയെന്ന സംശയവവും ഇത്തരമൊരു ഡോക്യൂന്റെറിക്ക് പിന്നിലുണ്ട്. കുടുതല്‍ പേര് ചെമ്പൈ ആരാണെന്നും മനസിലാക്കാനും സംഗീതോല്‍സവത്തേക്കുറിച്ച് കൂടുതല്‍ അറിയാനും ലക്ഷ്യമിട്ടായിരുന്നു നിര്‍മാണം. എന്നാല്‍, അവാര്‍ഡ് അപ്രതീഷിതമായിരുന്നു. എഞ്ചിനിയറിങ് ബിരുദധാരിയായ സൗമ്യ സഹസംവിധായക, അഭിനേത്രി, പരസ്യ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടര്‍ എന്നിനിലകളിലും ശ്രദ്ധേയയാണ്. തിരുവന്തപുരം സ്വദേശിനിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Award, Documentary, സിനിമ, Entertainment, Palakkad, national award came as a surprise: soumya sadanandan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia