ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്? തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ
Feb 9, 2021, 11:31 IST
മുംബൈ: (www.kvartha.com 09.02.2021) കര്‍ഷക സമരത്തില്‍ നിശബ്ദത പാലിക്കുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. കഠിനമായ തണുപ്പില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണെന്നും അവര്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നസീറുദ്ദീന്‍ ഷാ ചോദിച്ചത്.
'അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന. എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്. സിനിമ മേഖലയിലെ പ്രശസ്തരായവരെല്ലാം പൂര്‍ണ നിശബ്ദതയിലാണ്. സംസാരിച്ചാല്‍ എന്തോ നഷ്ടപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ ഇനി എത്ര നഷ്ടപ്പെടാനാണ്', നസറുദ്ദീന്‍ ഷാ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.