'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും; 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടുന്നുവെന്ന പ്രത്യേകതയുണ്ട്.
● നവാഗതനായ ആകാശ് ദേവാണ് കഥയും തിരക്കഥയും സംഭാഷണവും.
● ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി തുടങ്ങി വൻ താരനിര.
● മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്നു.
കൊച്ചി: (KVARTHA) പ്രേക്ഷകരെ പൊട്ടിപൊട്ടി ചിരിപ്പിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിൽ എത്തും.
പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്‍ണു ഉണ്ണികൃഷ്‍ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫൺ ഫാമിലി എന്റർടെയ്‌നർ
ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്‍റർടെയ്‍നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ ട്രെയിലർ സൂചന നൽകുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പാട്ടിൽ 'മാജിക്' തീർത്ത് സംഗീത വിഭാഗം
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കൂടാതെ 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.
ശങ്കർ മഹാദേവൻ, കെ.എസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി പ്രമുഖ ഗായകരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.
നാദിർഷ തന്നെയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്‍ണൻ ആർ എന്നിവരാണ് ഗാനരചന. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ നിർവ്വഹിക്കുന്നു.
വമ്പൻ താരനിര
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്‍ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
അണിയറ പ്രവർത്തകർ
● ഛായാഗ്രഹണം: സുജിത്ത് വാസുദേവ്
● എഡിറ്റർ: ജോൺകുട്ടി
● പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം
● റിറെക്കോർഡിംഗ് മിക്സർ: ഫസൽ എ ബക്കർ
● സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ
● കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി
● മേക്കപ്പ്: പി.വി ശങ്കർ
● കോസ്റ്റ്യൂം: ദീപ്തി അനുരാഗ്
● ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി
● ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്
● പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം
● പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ
● ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം
● വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്
● സ്റ്റിൽസ്: അജി മസ്കറ്റ്
● ടീസര്‍, ട്രെയിലർ: ലിന്‍റോ കുര്യൻ
● പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
● പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക
Article Summary: Directed by Nadirshah and starring Vishnu Unnikrishnan, the fun family entertainer movie 'Magic Mushrooms' is set to release in theaters on January 23.
#MagicMushrooms #Nadirshah #VishnuUnnikrishnan #Mollywood #NewRelease #MalayalamCinema #ComedyMovie
