അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകും; സുമനസ്സുകളുടെ സഹായം തേടി നടി
Jul 12, 2021, 14:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 12.07.2021) വൃക്കരോഗം ബാധിച്ച് സുമനസ്സുകളുടെ സഹായം തേടുകയാണ് നടി അനായ സോണി. വൃക്ക തകരാറിലായതോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ താരം ചികിത്സയില്‍ കഴിയുന്നത്. അതിനിടെ കോവിഡ് പിടിപ്പെട്ടതോടെ ഡയാലിസിസിനും ചികിത്സയ്ക്കും നിവൃത്തിയില്ലാതെ ആയിരിക്കുകയാണ് നടിയുടെ കുടുംബം. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ അനായയുടെ ജീവന്‍ നഷ്ടമാകുമെന്നാണ് റിപോര്‍ടുകള്‍.

2015 ല്‍ ഇരുവൃക്കകളും തകരാറിലായതോടെ അനായയ്ക്ക് പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ദാനം ലഭിച്ച വൃക്കയും തകരാറിലായിരിക്കുകയാണ്. അസുഖം മൂലം സാമ്പത്തികമായി ബുന്ധിമുട്ടിലാണെന്ന് മടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
'ഞാന്‍ 2015 മുതല്‍ ഒരു വൃക്കയിലാണ് ജീവിക്കുന്നത്. എന്റെ രണ്ട് വൃക്കകളും 6 വര്‍ഷം മുമ്പ് തന്നെ പ്രവര്‍ത്തന രഹിതമായിരുന്നു. ശേഷം അച്ഛന്‍ എനിക്ക് ഒരു വൃക്ക ദാനം ചെയ്തു. എന്നാല്‍ അധികം വൈകാതെ ആ വൃക്കയും തകരാറിലായി. ഇപ്പോള്‍ എനിക്ക് ഒരു പുതിയ വൃക്ക മാറ്റിവയ്ക്കേണ്ടതുണ്ട്. അതിന് സാമ്പത്തികപരമായി സഹായം ആവശ്യമുണ്ട്', ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ അനായ പറയുന്നു.
ഡയാലിസിസ് ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന് കുറച്ച് സമയമെടുക്കും. ഞങ്ങള്‍ക്ക് ഒരു ദാതാവിനെയും ആവശ്യമാണ് എന്നും അനായ വ്യക്തമാക്കി. നാംകരണ്‍, ക്രൈം പട്രോള്‍ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധനേടിയ താരമാണ് അനായ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.