സിഗരറ്റിന്റെ രുചിയറിഞ്ഞ് സണ്ണി ലിയോണ്‍

 


(www.kvartha.com 25.02.2016) നീലച്ചിത്ര നായികയെന്ന ലേബലില്‍ എത്തിയ സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ്. സെക്‌സി വേഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ആരാധകരെയും കൈയിലെടുത്ത താരം സഹപ്രവര്‍ത്തകരില്‍ നിന്നു സ്‌നേഹത്തിന്റെ രുചിയും ഒറ്റപ്പെടുത്തലിന്റെ കയ്പും അറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ജീവിതത്തില്‍ ഏറ്റവുമധികം അസഹനീയമായി തോന്നിയ രുചി സിഗരറ്റിന്റേതാണെന്നു പറയുന്നു സണ്ണി. മനസിലായില്ലേ, ജീവിതത്തില്‍ ആദ്യമായും അവസാനമായും പുകവലിച്ച അനുഭവത്തെക്കുറിച്ചാണ് താരം പറഞ്ഞത്. പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് താരം ആദ്യ പുകവലിയെക്കുറിച്ച് പങ്കുവച്ചത്. അന്ന് ഇത്ര അസഹനീയമായി മറ്റൊന്നുമില്ലെന്നു തോന്നിപ്പോയതായി താരം പറയുന്നു. 

അന്ന് തനിക്ക് ഓക്കാനം പോലും വന്നു. പലരും പുകവലിക്കുന്നത് കാണുമ്പോള്‍ ഇത് കൊള്ളാമല്ലോ എന്നു കരുതി. നല്ല കൂളായി നിന്നു പുരുഷന്മാര്‍ പുക വലിക്കുന്നു. പക്ഷേ വലിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ഇതെനിക്കു പറ്റിയ പണിയല്ലെന്ന്. 

പിന്നെയൊരിക്കലും വലിക്കണമെന്നും തോന്നിയില്ലെന്നും സണ്ണി. മസ്തിസാദെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സണ്ണി ചിത്രം. സെക്‌സ് കോമഡി എന്ന പുതിയ ആശയവുമായെത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.       
സിഗരറ്റിന്റെ രുചിയറിഞ്ഞ് സണ്ണി ലിയോണ്‍

SUMMARY: Sunny Leone, who is now part of an anti-smoking ad, described her first ever smoking experience as an unsavory one. “It was gross and disgusting,” said Sunny Leone, who had tried smoking in her early days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia