'കല വിപ്ലവം പ്രണയം': പ്രോമോ സോംഗ് റിലീസ് ചെയ്തു, വീഡിയോ കാണം

 



കൊച്ചി: (www.kvartha.com 28.01.2018) ജിതിന്‍ ജിത്തു സംവിധാനം ചെയ്ത 'കല വിപ്ലവം പ്രണയം' എന്ന സിനിമയിലെ പ്രോമോ സോംഗ് റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ഗാനം റിലീസ് ചെയ്തത്. 'തിരകള്‍ ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ച് സുരേഷ്, സച്ചിന്‍ രാജ്, രാകേഷ് കിഷോര്‍, അതുല്‍ ആനന്ദ്, മിഥുന്‍ വി ദേവ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീജിത്ത് അച്യുതന്‍ നായരും മനു പറവൂര്‍ക്കാരനും എഴുതിയ വരികള്‍ക്ക്  നവാഗതനായ അതുല്‍ ആനന്ദ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

'കല വിപ്ലവം പ്രണയം': പ്രോമോ സോംഗ് റിലീസ് ചെയ്തു, വീഡിയോ കാണം

അന്‍സന്‍ പോളും  ഗായത്രി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് 'കല വിപ്ലവം പ്രണയം' നിര്‍മിച്ചിരിക്കുന്നത്.


Keywords:  Kerala, Kochi, News, Video, film, Entertainment, Song, Muzik247 Releases The Promo Song Of 'Kala Viplavam Pranayam'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia