Fitness | കരുത്തും സൗന്ദര്യവും ഒത്തുചേർന്ന വിവാഹം; മസിലുകൾ പെരുപ്പിച്ച് പട്ടുസാരിയണിഞ്ഞ് വധു

 
Strength and Beauty Combined in the Wedding; Bride in Saree Showcases Muscles
Strength and Beauty Combined in the Wedding; Bride in Saree Showcases Muscles

Instagram/ Chitra Purushotham

● ബോഡി ബിൽഡിംഗും ഫിറ്റ്‌നസ്സും ജീവിതവ്രതമാക്കിയ വധു വിവാഹ വേദിയിൽ കായികക്ഷമതയുടെ കരുത്ത് പ്രകടമാക്കി. 
● മിസ് ഇന്ത്യ ഫിറ്റ്‌നസ്, വെൽനെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് കർണാടക തുടങ്ങിയ പ്രമുഖ ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ വിജയ കിരീടം ചൂടിയിട്ടുള്ള ചിത്ര പുരുഷോത്തമനാണ് വിവാഹിതയായത്. 
● ബ്ലൗസ് ധരിക്കാതെ സാരിയുടുത്ത് മസിലുകൾ പ്രദർശിപ്പിച്ച രീതി ഏറെ ശ്രദ്ധേയമായി. 
● ചിത്ര തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ വിവാഹ വീഡിയോ പങ്കുവെച്ചത് വളരെ പെട്ടെന്ന് വൈറലായി.

(KVARTHA) പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തി ബോഡി ബിൽഡിംഗും ഫിറ്റ്‌നസ്സും ജീവിതവ്രതമാക്കിയ ഒരു വധു വിവാഹ വേദിയിൽ എത്തിയപ്പോൾ അത്ഭുതത്തോടെ നോക്കി നിന്നത് ആയിരങ്ങൾ. പേശീബലവും സൗന്ദര്യവും ഒത്തുചേർന്നൊരു വിവാഹത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഏവരും.  ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ചിത്ര പുരുഷോത്തമനാണ് വിവാഹ വേദിയിൽ കായികക്ഷമതയുടെ കരുത്ത് പ്രകടമാക്കിയത്.

സാധാരണയായി കാഞ്ചീവരം പട്ടുസാരിയും മുല്ലപ്പൂവും സ്വർണാഭരണങ്ങളുമണിഞ്ഞെത്തുന്ന പരമ്പരാഗത ദക്ഷിണേന്ത്യൻ വധുവിൻ്റെ ചിത്രമാണ് നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞിട്ടുള്ളത്. എന്നാൽ ചിത്ര പുരുഷോത്തമൻ ഈ പതിവ് രീതികളെല്ലാം തെറ്റിച്ചു.  തൻ്റെ വിവാഹ ദിനത്തിൽ കായികക്ഷമതയും പാരമ്പര്യവും ഒരുപോലെ സമന്വയിപ്പിച്ച് ഏവരെയും അമ്പരപ്പിച്ചു. ബോഡി ബിൽഡിംഗ് തൻ്റെ ജീവിതത്തിലെ പ്രധാന ഭാഗമാണെന്ന് പലപ്പോഴും ചിത്ര പറയാറുണ്ട്. മിസ് ഇന്ത്യ ഫിറ്റ്‌നസ്, വെൽനെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് കർണാടക തുടങ്ങിയ പ്രമുഖ ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ വിജയ കിരീടം ചൂടിയിട്ടുള്ള ചിത്ര വിവാഹ ദിവസവും തൻ്റെ കരുത്തും കായികശേഷിയും എടുത്തു കാണിക്കുന്ന രീതിയിലാണ് വധുവായി എത്തിയത്.

മഞ്ഞ കാഞ്ചീവരം സാരി നീല ബോർഡറോടു കൂടി ഉടുത്ത്, മുല്ലമൊട്ടുകളും മാങ്ങാപൂ മാലയുമടങ്ങിയ ആഭരണങ്ങളും, വലിയ ജിമിക്കിയും,  ചുട്ടിയും, വളകളും, അരപ്പട്ടയുമണിഞ്ഞ്, മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി ചിത്ര മണ്ഡപത്തിലേക്ക് നടന്നടുത്തു. ബ്ലൗസ് ധരിക്കാതെ സാരിയുടുത്ത് മസിലുകൾ പ്രദർശിപ്പിച്ച രീതി ഏറെ ശ്രദ്ധേയമായി.  ഹെവി മേക്കപ്പും വിങ്ഡ് ഐലൈനറും ചുവന്ന ലിപ്സ്റ്റിക്കും ചിത്രയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ കിരൺ രാജിനെയാണ് ചിത്ര വിവാഹം ചെയ്തത്.

ചിത്ര തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ വിവാഹ വീഡിയോ പങ്കുവെച്ചത് വളരെ പെട്ടെന്ന് വൈറലായി. ‘മാനസികനിലയാണ് എല്ലാം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം 7.6 മില്യൺ ആളുകളാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ 139000-ൽ അധികം ഫോളോവേഴ്സുണ്ട് ചിത്രയ്ക്ക്.

 

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

A bodybuilder bride, Chitra Purushothaman, went viral for her unique wedding attire, wearing a traditional saree without a blouse to showcase her muscular physique. Her wedding video, emphasizing mindset, garnered millions of views.

#FitnessBride #ViralWedding #BodybuilderBride #ChitraPurushothaman #WeddingFashion #Inspiration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia