ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസില്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ 19കാരന്‍ നായയെ അഴിച്ചുവിട്ടു; പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്ന് യുവാവിനെ സാഹസപ്പെട്ട് കസ്റ്റഡിയിലെടുത്ത് പൊലീസ്
Mar 23, 2021, 13:52 IST
മുംബൈ: (www.kvartha.com 23.03.2021) സെലിബ്രിറ്റികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസില്‍ അന്വേഷണത്തിന് എത്തിയ പൊലീസുകാര്‍ക്ക് നേരെ നായയെ അഴിച്ചുവിട്ട് 19കാരന്‍. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് യുവാവ് നായയെ അഴിച്ചുവിട്ടത്. തുടര്‍ന്ന് ഏറെ സാഹസപ്പെട്ട് പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്ന് അയാന്‍ സിഹ്ന എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് എത്തിയപ്പോള്‍ അയാന്‍ സിഹ്ന പട്ടികളെ അഴിച്ചു വിടുകയായിരുന്നു.
അയാന്‍ സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. ഈ പേടിപ്പെടുത്തുന്ന സാഹചര്യത്തിലാണ് വീട് റെയ്ഡ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയാന്‍ സിഹ്നയും ഇയാളുടെ പിതാവും രണ്ട് നായകളേയും അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയാന്റെ വീട്ടിലെ കംപ്യൂടറിന്റെ സി പി യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാകെറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുത്തു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാകെറ്റ് ജനാലക്ക് മുകളില്‍ നിന്നും കണ്ടെടുത്തായും പൊലീസ് പറഞ്ഞു.
അയാന്റെ പിതാവ് വളരെ മോശമായാണ് പെരുമാറിയതെങ്കിലും മകനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു. കാനഡ, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത് എന്നാണ് വിവരം.
ബോളിവുഡ് നടന്മാര്‍ക്കും ബാന്ദ്ര, ഖര്‍, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. വെറും 19 വയസ് മാത്രം പ്രായമുള്ള അയാന്‍ സിഹ്നക്ക് പ്രശസ്തരുമായി ബിസിനസ് നടത്താന്‍ ആകില്ലെന്നും ഇതിന് പിന്നില്‍ മറ്റ് പലരും ഉണ്ടാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ച് പല സെലിബ്രിറ്റികളേയും മയക്കുമരുന്ന് ഇടപാടുകളുടെ പേരില്‍ സംശയിച്ചിരുന്നു. ഇവര്‍ക്ക് അയാന്‍ സിഹ്നയുടെ ബിസിനസുമായി പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.