SWISS-TOWER 24/07/2023

Viral | ഏപ്രിൽ 26ന് മുമ്പ് വിശാൽ കുസുമത്തെ കൊണ്ടുപോകുമോ? ട്വിറ്ററിൽ വൈറലായി ഒരു 10 രൂപ നോട്!

 


ന്യൂഡെൽഹി:(www.kvartha.com) കുറച്ച് വർഷങ്ങൾക്ക് മുമ്പ്, 'സോനം ഗുപ്താ ബേവാഫ ഹേ' എന്നെഴുതിയ ഇൻഡ്യൻ കറൻസി നോട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു, തുടർന്ന് ആളുകൾ അതിനെ കളിയാക്കുകയും മറ്റ് പലരും മെമെകൾ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. 'വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം. എന്നെ കൊണ്ടുപോകൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങളുടെ കുസുമം' (വിശാൽ, മേരി ഷാദി 26 ഏപ്രിൽ കോ ഹൈ. മുജെ ഭാഗ കേ ലേ ജാന, ഐ ലവ് യു, തുംഹാരി കുസുമം), എന്ന് ആരോ കുറിച്ച ഒരു 10 രൂപ നോടാണ് ഇപ്പോൾ താരമായിരിക്കുന്നത്.
                      
Viral | ഏപ്രിൽ 26ന് മുമ്പ് വിശാൽ കുസുമത്തെ കൊണ്ടുപോകുമോ? ട്വിറ്ററിൽ വൈറലായി ഒരു 10 രൂപ നോട്!

ഏപ്രിൽ 26ന് മറ്റൊരാളുമായി വിവാഹം നടക്കാനിരിക്കെ തന്നോടൊപ്പം ഒളിച്ചോടാൻ കുസുമം കാമുകനായ വിശാലിനോട് സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നതായി കുറിപ്പ് നോക്കുമ്പോൾ മനസിലാകും. കാമുകനുവേണ്ടി യുവതി അയച്ച സന്ദേശം ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചു. ഏപ്രിൽ 26ന് മുമ്പ് കുസുമം തന്റെ വിശാലിനെ കാണുമെന്ന പ്രതീക്ഷയിലാണ് പലരും ട്വിറ്ററിൽ കുറിച്ചത്. 'ട്വിറ്റർ ഉപയോക്താക്കളെ നിങ്ങളുടെ ശക്തി കാണിക്കൂ' എന്നൊരാൾ കുറിച്ച് പോസ്റ്റ് പരമാവധി ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.


                                 
നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലിനും ടാഗ് ചെയ്യുക എന്നായിരുന്നു മറ്റൊരു പോസ്റ്റ്. മറ്റുചിലർ കുസുമം എന്ന് പേരുള്ളവരെയും ടാഗ് ചെയ്യുന്നു. 'ഈ വലിയ വാർത്ത എത്തുമ്പോഴേക്കും വിശാൽ രണ്ട് കുട്ടികളുടെ അച്ഛനായി മാറും', മറ്റൊരാൾ കുറിച്ചു. എന്തായാലും തമാശയോടെ മത്സരിച്ച് ഷെയർ ചെയ്യുകയാണ് ട്വിറ്റർ ഉപയോക്താക്കൾ. ഏപ്രിൽ 26ന് മുമ്പ് വിശാൽ കുസുമത്തെ കണ്ടുമുട്ടുമോ എന്ന് കാത്തിരുന്ന് കാണാം.

Keywords:  News, National, Top-Headlines, Viral, Entertainment, Cash, Social-Media, Twitter, 'Mujhe Bhaga Ke Le Jaana', 'Mujhe Bhaga Ke Le Jaana': Kusum's Message to Lover Vishal on Rs 10 Note Goes Viral.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia