ഒരു ആന്റി പ്രണയകഥ

 


(www.kvartha.com 01.02.2016) പുതിയൊരു പ്രണയമാണ് ഇപ്പോള്‍ ബി ടൗണ്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തവണ പക്ഷേ നായകനും നായികയുമായി തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെയൊന്നുമല്ല പകരം ഒരു വില്ലന്റെയാണെന്നു മാത്രം.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ രാഹുല്‍ ദേവാണ് തന്റെ പ്രണയം പരസ്യമാക്കിയിരിക്കുന്നത്. മുഗ്ധ ഗോഡ്‌സെയുമായി താരം പ്രണയത്തിലാണെന്ന കഥ കുറേ നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചു താമസിക്കാനും തുടങ്ങിയിരിക്കുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ റീന ദേവ് മരിച്ചതില്‍ പിന്നെ വിഷാദത്തിലായിരുന്നു രാഹുല്‍ ദേവ്.

ഒരു ആന്റി പ്രണയകഥ
മുഗ്ധ ജീവിതത്തിലോട്ടു കടന്നു വന്നതോടെ രാഹുല്‍ വീണ്ടും സന്തോഷവാനായി മാറിയെന്നാണ് ബി ടൗണ്‍ പറയുന്നത്. ബോളിവുഡിനു പുറമേ സാഗര്‍ ഏലിയാസ് ജാക്കി, ഗാംങ്സ്റ്റര്‍, ലൈല ഓ ലൈല തുടങ്ങിയ മലയാളസിനിമകളിലും വേതാളം, പത്തെന്‍ട്രതുക്കുള്ളൈ എന്നീ തമിഴ് ചിത്രങ്ങളിലും തെലുങ്കു ചിത്രങ്ങളിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.
     

SUMMARY: Rahul Dev and Mugdha Godse have been seeing each other for quite some time now. The couple was recently seen in Sony Entertainment Television's 'Power Couple', taking up challenges - psychological and physical. Mugdha and Rahul have now, apparently, taken a big step in their relationship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia