ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഓണ്‍-സ്‌ക്രീന്‍ നായകരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നു: ശശി തരൂര്‍ എംപി

 



ന്യൂഡെല്‍ഹി: (www.kvartha.com 30.04.2021) നടി പാര്‍വതി തിരുവോത്തിന് പിന്നാലെ ബി ജെ പി ഐടി സെലിന്റെ ഭീഷണി നേരിടുന്ന നടന്‍ സിദ്ധര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്ത്. സമൂഹം പരിരക്ഷിക്കുന്ന ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഓണ്‍-സ്‌ക്രീന്‍ നായകരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.  

'നമ്മുടെ ഓണ്‍-സ്‌ക്രീന്‍ നായകര്‍ എന്തുകൊണ്ടാണ് വായ തുറക്കാത്തതെന്ന്, അല്ലെങ്കില്‍ തീവ്രമായി പ്രചാരണം നടത്താത്തതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹം പരിരക്ഷിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഈ നായകന്‍മാരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നതാണ് അതിനുള്ള ഒരു കാരണം. സിദ്ധാര്‍ത്ഥിനെപ്പോലുള്ള അപൂര്‍വ വ്യക്തിയൊഴികെ' -ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

'നട്ടെല്ലുള്ള അപൂര്‍വം സെലിബ്രിറ്റി' എന്ന കുറിപ്പോടെ സിദ്ധര്‍ഥിനെക്കുറിച്ച് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ രമണ്‍ ധാക്ക പോസ്റ്റ് ചെയ്ത ചിത്രവും ശശി തരൂര്‍ പങ്കുവെച്ചു.

ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഓണ്‍-സ്‌ക്രീന്‍ നായകരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നു: ശശി തരൂര്‍ എംപി


ബി ജെ പിയെയും കേന്ദ്ര സര്‍കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക - ബലാത്സംഗ ഭീഷണികളാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍നിന്ന് ഉണ്ടായതെന്ന് സിദ്ധാര്‍ഥ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.       

We often wonder why our on-screen heroes don’t speak up, or cravenly spout propaganda. One reason: the off-screen...

Posted by Shashi Tharoor on  Thursday, 29 April 2021
Keywords:  News, National, India, New Delhi, Shashi Taroor, MP, Social Media, Congress, Twitter, Supporters, Politics, BJP, Entertainment, Actor, MP Shashi Tharoor has come out in support of actor Siddharth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia