മൂവി ക്ലബ്ബ് സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂർ മഹാത്മാ മന്ദിരത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
● സിനിമാ-സീരിയൽ രംഗത്തെ കണ്ണൂരിലെ പ്രതിഭകളെ ആദരിക്കും.
● കണ്ണൂർ ശ്രീലത, പല്ലവി രതീഷ്, ഗൗതം കൃഷ്ണ, വൈഗ ഷാജി എന്നിവരെ അനുമോദിക്കും.
● ചലച്ചിത്ര സംവിധായകരായ പപ്പൻ നരി പറ്റ, ഷെറി ഗോവിന്ദൻ തുടങ്ങിയവർ മുഖ്യാതിഥികളാവും.
കണ്ണൂർ: (KVARTHA) മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2025 ഒക്ടോബർ 19, ഞായറാഴ്ച കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ചിദാനന്ദൻ പൂമംഗലം കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലക്കാരായ വിവിധ പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും. സിനിമ-സീരിയൽ നടി കണ്ണൂർ ശ്രീലത, മിമിക്രി ആർടിസ്റ്റ് ശിവദാസൻ മട്ടന്നൂർ, ശാർങ്ധരൻ കൂത്തുപറമ്പ്, സിനിമ-സീരിയൽ-നാടക നടി രജിത മധു, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിന്നർ പല്ലവി രതീഷ്, ഫ്ലവേഴ്സ് ടോപ് സിംഗർമാരായ ഗൗതം കൃഷ്ണ, വൈഗ ഷാജി എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
പരിപാടിയിൽ കണ്ണൂരിലെ ചലച്ചിത്ര സംവിധായകരായ പപ്പൻ നരി പറ്റ, ഷെറി ഗോവിന്ദൻ, ചന്ദ്രൻ നരിക്കോട്, വിജേഷ് ചെമ്പിലോട് എന്നിവർ മുഖ്യാതിഥികളാവും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
മൂവി ക്ലബ്ബ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടന ഒരു മലയാള ചലച്ചിത്രം നിർമ്മിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങളുടെ ഹാസ്യ നൃത്ത സംഗീത പരിപാടികളും ഉണ്ടായിരിക്കും. ജയൻ പയ്യന്നൂർ, ബിന്ദു പാപ്പിനിശ്ശേരി, സുരേഷ് ചാലാട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Movie Club State Convention in Kannur on October 19, featuring honours for notable artists.
#MovieClub #Kannur #StateConvention #MalayalamCinema #KaanjangadRamachandran #FilmAssociation
