കോട്ടയം: (www.kvartha.com 27/06/2017) ബെഞ്ചമിന്‍ ബെയിലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 24 മുതല്‍ കോട്ടയത്ത് സംഘടിപ്പിച്ചുവരുന്ന മണ്‍സൂണ്‍ ആര്‍ട്ട് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ജോഷി മാത്യു നിര്‍വ്വഹിച്ചു. അഞ്ച് മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
കേരള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് തേക്കിന്‍കാട് ജോസഫ് അദ്ധ്യക്ഷനായി. കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. ജോസ് ഫിലിപ്പ്, വി എസ് മധു എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം ബര്‍ഗ്മാന്റെ 'ഓട്ടം സൊണേറ്റ' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
ഞായാറാഴ്ച നടന്ന സെമിനാറില്‍ തൃശ്ശൂര്‍ ഫൈനാര്‍ട്‌സ് കോളജ് അധ്യാപികയും കലാ ചരിത്രകാരിയുമായ ഡോ. കവിതാ ബാലകൃഷ്ണന്‍ 'കലയുടെ നവലോകം: കേരളത്തില്‍നിന്ന് ചില കാഴ്ചപ്പാടുകള്‍' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
കാലടി സംസ്‌കൃത സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗവും കലാനിരൂപകനുമായ ഡോ. ബിബിന്‍ ബി ബാലചന്ദ്രന്‍ 'മലയാള ആധുനിക കല: സന്ദര്‍ഭവും വ്യവഹാരവും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു.
ചൊവ്വാഴ്ച നാല്മണിക്ക് ഡോ. എ ടി മോഹന്‍രാജ് മോഹന്‍ ചാലാട് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. രാജേഷ്‌കുമാര്‍ അധ്യക്ഷനാകും. ബിജു സി ഭരതന്‍ സംസാരിക്കും. അഞ്ച് മണിക്ക് അലന്‍ ജെന്റോവ് സംവിധാനം ചെയ്ത 'ലിയോനാര്‍ഡൊ' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ബുധനാഴ്ച അഞ്ച് മണിക്ക് 'ഗോഗിന്‍ ദി ഫുള്‍ സ്‌റ്റോറി', 29ന് 'ഫ്രിഡ കാലെ' (എയ്‌ല ഹെര്‍ഷോന്‍), 'ഓവര്‍ യുവര്‍ സിറ്റീസ് ഗ്രസ് വില്‍ ഗ്രോ' (റോബര്‍ട്ടോ ഗുവേറി) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ന് കുറസോവയുടെ 'ഡെര്‍സു ഉസല' പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച ചലച്ചിത്ര പ്രദര്‍ശനം അവസാനിക്കും. കേരള ലളിതകല അക്കാദമിയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Film Fest, Inauguration, University, Entertainment, News, Kerala, Monsoon film fest started.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.