മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി: നഖക്ഷതങ്ങൾ സമ്മാനിച്ച ദേശീയ അവാർഡ് ജേതാവിന്റെ ഓർമ്മദിനം

 
Actress Monisha Unni in a scene from the movie Nakhakshathangal.
Watermark

Photo Credit: Facebook/ Movie Flick

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1992 ഡിസംബർ അഞ്ചിനാണ് വാഹനാപകടത്തിൽ മോനിഷ വിടപറഞ്ഞത്.
● എം ടി വാസുദേവൻ നായരാണ് കോഴിക്കോട് ടൗൺ ഹാളിലെ നൃത്ത പരിപാടിയിൽ വെച്ച് മോനിഷയെ കണ്ടെത്തിയത്.
● ഹരിഹരൻ സംവിധാനം ചെയ്ത 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലൂടെ 15-ാം വയസ്സിലാണ് അരങ്ങേറ്റം.
● 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.
● ചേർത്തലയിൽ വെച്ച് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഭാമനാവത്ത്

(KVARTHA)
'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' മലയാള സിനിമയിലെത്തിയ അതുല്യനടി മോനിഷയുടെ ചരമവാർഷിക ദിനമാണിന്ന്. ഡിസംബർ അഞ്ചിന്റെ കുളിരുള്ള ഈ ദിനത്തിലാണ് മലയാളികളെ നടുക്കത്തിലാഴ്ത്തി വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയുടെ ജീവൻ വിധി തട്ടിയെടുത്തത്.

Aster mims 04/11/2022

വിധി നൽകിയ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഒരു യഥാർഥ കലാകാരിയായിരുന്നു മോനിഷ. ഒട്ടേറെ കഥാപാത്രങ്ങളെ അഭ്രപാളികളിൽ ആവിഷ്‌കരിക്കാൻ ബാക്കി നിർത്തിയാണ് ആ നായിക അപ്രതീക്ഷിതമായി വിടപറഞ്ഞത്.

മലബാറിന്റെ സാംസ്‌കാരിക കളിത്തൊട്ടിലായ കോഴിക്കോട് ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടിയിൽ പങ്കെടുത്തതാണ് മോനിഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മലയാള സിനിമയിലെ കുലപതിയായ എം ടി വാസുദേവൻ നായരായിരുന്നു ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചെന്നു മാത്രമല്ല, എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായിക ഈ പെൺകുട്ടിയായാൽ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ഹരിഹരൻ സംവിധാനം ചെയ്ത 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലെ നായികയായി മോനിഷ എന്ന പതിനഞ്ചുകാരി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

'നഖക്ഷതങ്ങൾ' മലയാള ചലച്ചിത്ര വേദിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. 1987-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഈ കൊച്ചുപെൺകുട്ടിക്ക് നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിലായി മോനിഷയുടെ സ്ഥാനം. പക്ഷേ, വിധിയുടെ കരാള ഹസ്തങ്ങൾ ആ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.

1992 ഡിസംബർ 5-ാം തീയതി ജി എസ് വിജയന്റെ 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ച മോനിഷയുടെ കാർ ചേർത്തലയിൽ വെച്ച് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് കേരളത്തിന്റെ പൊന്നോമനയായി മാറിയ ഈ കൊച്ചുകലാകാരി മരണത്തിന് കീഴടങ്ങി.

'നഖക്ഷതങ്ങൾ' മോനിഷക്ക് മാത്രമല്ല, കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയ്ക്കും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി...' എന്ന മനോഹര ഗാനത്തിന്റെ മാസ്മരികത മോനിഷയുടെ മുഖശ്രീയിലൂടെ അഭ്രപാളികളിൽ മിന്നിമറഞ്ഞപ്പോൾ അത് കേരളക്കരയെ മുഴുവൻ കൃഷ്ണഭക്തിയിൽ ആറാടിച്ചു. മലയാളികൾക്ക് മറക്കാനാവാത്ത ബോംബെ രവി സംഗീതം നൽകിയ ഈ ചിത്രത്തിലെ 'നീരാടുവാൻ നിളയിൽ...' എന്ന ഗാനത്തിലും മോനിഷ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹൻലാൽ നായകനായി അഭിനയിച്ച 'കമലദളത്തിലെ' 'ആനന്ദനടനം ആടിനാൻ...', 'പ്രേമോദാരനായി അണയൂ നാഥാ...' തുടങ്ങിയ ഗാനരംഗങ്ങളിലും 'ഋതുഭേദത്തിലെ' 'ഋതുസംക്രമ പക്ഷി പാടി...' എന്ന ഗാനരംഗങ്ങളിലുമൊക്കെ മോനിഷയുടെ ഗ്രാമീണ നൈർമല്യം നിറഞ്ഞ മുഖം ഇടക്കിടെ ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ മലയാള സിനിമയുടെ നൊമ്പരത്തിപ്പൂവായി മാറിയ മോനിഷയെ കേരളം വേദനയോടെ ഓർക്കാതിരിക്കില്ല.

മലയാളിത്തം നിറഞ്ഞ മുഖമായിരുന്നു മോനിഷയുടേത്. മലയാള സിനിമാ പ്രേക്ഷകരുടെ കണ്ണീർപ്പൂവാണ് അകാലത്തിൽ വിടപറഞ്ഞ ഈ അതുല്യനടി. കരളുരുകും വേദനയോടെ അവരിന്നും 33 വർഷം കഴിഞ്ഞിട്ടും ഓർമകളിൽ ജീവിക്കുന്നു.

മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് ഈ പോസ്റ്റ് ഷെയർ ചെയ്യുക. 

Article Summary: Remembering the iconic Malayalam actress Monisha Unni on her 33rd death anniversary.

#MonishaUnni #Nakhakshathangal #MalayalamActress #DeathAnniversary #KeralaMemories #MSV

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script