വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.01.2016) നിയമവിരുദ്ധമായി മോഹന്‍ലാലിന്റെ വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍നിന്നു നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കി. വന്യജീവി സംരക്ഷണനിയമപ്രകാരം, ആനക്കൊമ്പ് കൈവശമുള്ളവര്‍ അതു വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരായ നടപടി ഉപേക്ഷിക്കാമെന്ന ന്യായമുന്നയിച്ചാണു കേസ് അവസാനിപ്പിക്കുന്നത്.

വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കികേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് തയാറാക്കിയ ഫയലില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഒപ്പുവച്ചു. രണ്ട് ആനക്കൊമ്പുകള്‍ അനധികൃതമായി സൂക്ഷിച്ചതിന്റെ പേരിലാണു വനംവകുപ്പ് മോഹന്‍ലാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ജൂലൈ 22ന് ആദായനികുതിവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയപ്പോഴാണു കൊച്ചിയില്‍ ലാലിന്റെ വീട്ടില്‍നിന്നു രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

Keywords: Thiruvananthapuram, Raid, Mohanlal, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia