'തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് നന്നായി അറിയാം'; ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍; വിഡിയോ ശ്രദ്ധേയമാവുന്നു
                                                 Apr 1, 2021, 16:03 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊല്ലം: (www.kvartha.com 01.04.2021) ചവറ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഷിബുബേബി ജോണിന് വിജയാശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും രാഷ്ട്രീയക്കാരന് എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണെന്നും മോഹന്‍ലാല്‍ ആശംസ വിഡിയോയില്‍ പറഞ്ഞു. 
 
 
  മോഹന്‍ലാല്‍ പങ്കുവെച്ച ആശംസ വിഡിയോയില്‍ പറയുന്നതിങ്ങനെ: 
 
  'വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള ജില്ലയാണ് കൊല്ലം. തോട്ടണ്ടി, കരിമണല്‍, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം. ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോണ്‍ സാര്‍. അദ്ദേഹത്തിന്റെ മകന്, ഷിബു ബേബി ജോണ്‍, ഒരു രാഷ്ട്രീയക്കാരന് എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്ക് അറിയാവുന്നതാണ്. തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിന്, എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നാടിന്റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സ്വപ്നം കാണുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന് വിജയാശംസകള്‍'. 
   Keywords:  News, Kerala, State, Kollam, UDF, Entertainment, Mohanlal, Assembly-Election-2021, Video, Mohanlal wishes Shibu Baby John; Video is remarkable 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
